നല്ല കിടിലം നാടന്‍ ടെക്‌നിക്ക് 'ഹാന്‍ഡ് മേയ്ഡ്&ഫാന്‍ മേയ്ഡ് ഐസ്‌ക്രീം', വൈറലായി വിഡിയോ
ടെക്‌നോളജി അതിന്റെ മൂര്‍ധന്യത്തിലെത്തി നില്‍ക്കുമ്പോഴും ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയമേ അല്ലെന്ന് പറയുന്ന ഒരു കൂട്ടരുമുണ്ട്. അവരെ അത്ര നിസാരമായി കാണേണ്ട. ടെക്‌നോളജിയെ വെല്ലുന്ന പൊടിക്കൈകള്‍ അവരടുത്തുണ്ട്. അത്തരത്തിലുള്ള നല്ല നാടന്‍ ടെക്‌നിക്ക് വഴി ഐസ്‌ക്രീം ഉണ്ടാക്കിയ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങാകുന്നത്.
ഇനി ഫ്രിഡ്ജില്ലെന്ന് കരുതി ഐസ്‌ക്രീം കൊതിയന്മാര്‍ നിരാശരാകേണ്ട അതിനും വഴിയുണ്ട്. ഫ്രിഡ്ജില്ലാതെയും നല്ല തണുത്ത കിടിലം ഐസ്‌ക്രീം ഉണ്ടാക്കാം, എങ്ങനെയെന്നല്ലേ…
ആദ്യം ഐസ്‌ക്രീമിന് വേണ്ടിയുള്ള കൂട്ട് അടുപ്പില്‍ വച്ച് വലിയ പാത്രത്തില്‍ തയ്യാറാക്കുകയാണ്. ശേഷം ഇത് സിലിണ്ടര്‍ ആകൃതിയിലുള്ള പാത്രത്തിലേക്ക് മാറ്റി ഈ പാത്രം വലിയൊരു കണ്ടെയ്‌നറില്‍ വയ്ക്കുന്നു. അകത്തുള്ള പാത്രത്തിന് ചുറ്റും ഐസ് കട്ടകള്‍ വിതറുന്നു. ഇനി ഐസ്‌ക്രീം കൂട്ട് നിറച്ച പാത്രത്തിന്റെ പിടിയില്‍ കയര്‍ കെട്ടി സീലിംഗ് ഫാനുമായി ബന്ധിപ്പിച്ച്, ഫാന്‍ ഓണ്‍ ചെയ്യുന്നു.
ഇതോടെ ഫാന്‍ കറങ്ങുന്നതിന് അനുസൃതമായി ഐസ്‌ക്രീം കൂട്ട് വച്ച പാത്രവും കറങ്ങുകയാണ്. വേഗതയില്‍ കറങ്ങി കുറച്ച് സമയം കഴിയുമ്പോഴേക്ക് ഇത് ഐസ്‌ക്രീമിന്റെ പാകത്തിലേക്ക് എത്തുന്നു. ഏറ്റവുമൊടുവില്‍ 'നാച്വറല്‍' ആയി തയ്യാറാക്കിയ ഐസ്‌ക്രീം ഒരു ബൗളില്‍ സര്‍വ് ചെയ്യുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഫ്രീസറില്‍ വച്ച ഐസ്‌ക്രീം പോലെ അത്ര പരുവപ്പെട്ടിട്ടില്ലെങ്കില്‍ കൂടിയും മോശമല്ലാത്ത രീതിയില്‍ ഇത് കിട്ടിയിട്ടുണ്ട്.
ആനന്ദ് മഹീന്ദ്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയാണ് വൈറലാകുന്നത്. അതേസമയം ഇതില്‍ കാണുന്ന സ്ത്രീയെക്കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല.
ഹാന്‍ഡ് മേയ്ഡ്&ഫാന്‍ മേയ്ഡ് ഐസ്‌ക്രീം, ഒണ്‍ലി ഇന്‍ ഇന്ത്യ എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."