HOME
DETAILS
MAL
ലക്ഷദീപ് നോടുള്ള കേന്ദ്ര സർക്കാർ വിവേചനം അവസാനിപ്പിക്കുക : മസ്‌കത്ത് സമസ്ത
backup
May 24 2021 | 18:05 PM
മസ്‌കത്ത്:ലക്ഷദ്വീപിലെ എല്ലാ ഡയറി ഫാമുകളും അടക്കാനും, വെറ്റിനററി സർജന്റെ നേതൃത്വത്തിൽ മൃഗങ്ങളെ ലേലം ചെയ്യാനും ഉത്തരവിട്ടിരിക്കുകയാണ്.ദ്വീപ് നിവാസികളുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായ പാൽ ഉത്പാദനം പൂർണ്ണമായും ഇല്ലാതാക്കുന്ന ബിജെപി ഗവണ്മെന്റിന്റെ വിവേചനപരാമായ നയങ്ങളിൽ സമസ്ത മസ്കറ്റ് ഓൺലൈൻ കൂട്ടായ്മ ശക്തിയായിപ്രതിഷേധിച്ചു.
ജനങ്ങളുടെ വരുമാനം മാർഗ്ഗം ഇല്ലാതാക്കിയും പാൽ ഉത്പാദനം നിർത്തലാക്കിയും ലക്ഷദ്വീപിൽ വിറ്റഴിക്കാൻ ഒരുങ്ങുന്ന അമൂൽ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനാണ് ദ്വീപ് നിവാസികളുടെ തീരുമാനം.
രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട സർക്കാർ അവർക്ക് ഉപകാരം ചെയ്യുന്നതിന് പകരം അവരെ ഉപദ്രവിക്കുകയാണ് ചെയ്യുന്നത്.ഇതിനെതിരെ മതേതര ചേരിയിൽ നിന്ന് അതി ശക്തമായ പ്രതിഷേധം ഉണ്ടാവണം എന്നും കൺവെൻഷൻ അഭ്യർത്ഥിച്ചു.
യോഗത്തിൽ ഇമ്പിച്ചാലി മുസ്‌ലിയാർ അധ്യക്ഷൻ ആയിരുന്നു. സുന്നി മഹല്ല് ഫെഡറേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആർ വി കുട്ടി ഹസൻ ദാരിമി ഉത്ഘാടനം ചെയ്തുശിഹാബ് ബദ് രി .. അബ്ദുൽ ശുകൂർ പി ടി.മുസ്തഫ ലത്തീഫി.സുബൈർ ഫൈസി. ആബിദ് മുസ്‌ലിയാർ. അൻവർ ഹാജി.സുനീർ ഫൈസി ബർക . നൗഫൽ അൻവരി. റഫീഖ് കെ കെ എന്നിവർ പ്രസംഗിച്ചു.പി പി മുജീബ് റഹ്മാൻ മൗലവി സ്വാഗതവും.സിദ്ധീഖ് കസബ് നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."