HOME
DETAILS
MAL
വാട്ട്‌സ്ആപ്പുമായി ChatGPT എങ്ങനെ ബന്ധിപ്പിക്കാം?.. ഘട്ടങ്ങള്‍ അറിയാം
backup
March 30 2023 | 13:03 PM
ന്യൂഡല്‍ഹി: ഓപ്പണ്‍എഐ (OpenAI) വികസിപ്പിച്ചെടുത്ത ചാറ്റ്‌ബോട്ടാണ് ചാറ്റ് ജിപിടി (ChatGPT). അടുത്തിടെ ലഭ്യമാക്കിയത് മുതല്‍ ചാറ്റ് ജിപിടി വ്യാപകമായ ജനപ്രീതി നേടിയിട്ടുണ്ട്. ഏറ്റവും സവിശേഷമായ വസ്തുതകളിലൊന്ന് സംഭാഷണപരമായ രീതിയില്‍ ചോദിക്കുന്ന ചോദ്യങ്ങളോട് പ്രതികരിക്കാനുള്ള കഴിവാണ്.
വാട്‌സ്ആപ്പില്‍ എങ്ങനെ ചാറ്റ് ജിപിടി ഉപയോഗിക്കാമെന്ന സംശയത്തിലാണ് പലരും. ചാറ്റ് ജിപിടി പിന്തുണ വാട്‌സ്ആപ് നല്‍കിയിട്ടില്ല, എന്നാല്‍ മൂന്നാം കക്ഷിയുടെ സഹായത്തോടെ വാട്‌സ്ആപ്പില്‍ സംയോജിപ്പിക്കാന്‍ കഴിയും. ജിറ്റ്ഹബ് (GitHub) എന്ന ആപ്പിന്റെ സഹായത്തോടെ ചാറ്റ് ജിപിടി വാട്ട്‌സ്ആപ്പില്‍ സംയോജിപ്പിക്കാം.
- ആദ്യം ഈ ലിങ്കില്‍ പോകുക https://github(dot)com/danielgross/whatsapp-gpt.
- മൂലയിലുള്ള കോഡ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
- ഡൗണ്‍ലോഡ് സിപ്പ് എന്ന ഓപ്ഷന്‍ ദൃശ്യമാകും, അതില്‍ ക്ലിക്കുചെയ്യുക.
- സ്‌ക്രീനിലെ Server (dot) py എന്ന ഓപ്ഷനില്‍ ക്ലിക്കുചെയ്യുക.
- ശേഷം ls എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക.
- python server(dot)py എന്റര്‍ ചെയ്യുക
- തുടര്‍ന്ന് നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടുള്ള മൊബൈല്‍ നമ്പര്‍ ഓപ്പണ്‍എഐ ചാറ്റില്‍ കോണ്‍ഫിഗര്‍ ചെയ്യപ്പെടും.
- ഇതിന് ശേഷം Verify I am a human ക്ലിക്ക് ചെയ്യുക.
- വാട്ട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് പോയി OpenAI ChatGPT എന്ന് തിരയുക.
- അതിലേക്ക് ഒരു സന്ദേശം അയച്ചുകൊണ്ട് ഇപ്പോള്‍ നിങ്ങള്‍ക്ക് ഇത് പരിശോധിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."