HOME
DETAILS
MAL
ലക്ഷദ്വീപ്: പ്രതിഷേധങ്ങള്‍ക്കെതിരേ നടപടിയാരംഭിച്ചു
backup
May 24 2021 | 18:05 PM
ആലപ്പുഴ : അഡ്മിനിസ്‌ട്രേറ്ററുടെ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരേ ലക്ഷദ്വീപില്‍ ജനരോഷം രൂക്ഷമായി.
ലോക്ക്ഡൗണായതിനാല്‍ ഓണ്‍ലൈന്‍ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഇതിനെതിരായും ലക്ഷദ്വീപ് ഭരണകൂടം നടപടി സ്വീകരിച്ചു തുടങ്ങി.
ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ലക്ഷദ്വീപ് ഡയറിക്ക് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തി.
ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരേ സംപ്രേഷണം ചെയ്ത വീഡിയോ വാര്‍ത്ത വെബ്‌സൈറ്റില്‍ നിന്ന് നീക്കി.
പ്രതിഷേധങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ കൂടുതല്‍ നടപടിയുണ്ടായേക്കുമെന്ന ആശങ്കയിലാണ് ദ്വീപ് നിവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."