HOME
DETAILS

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യക്തിഹത്യയും പകപോക്കലുമുണ്ടായി, നേതൃത്വത്തിന് മുന്‍പില്‍ പരാതിയുമായി എ.കെ ബാലന്‍

  
backup
May 24 2021 | 19:05 PM

564531535454152-2


പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കും കുടുംബത്തിനുമെതിരേ നീചമായ രീതിയില്‍ അപവാദപ്രചരണങ്ങളും കടുത്ത പകപോക്കലുമുണ്ടായെന്ന പരാതിയുമായി കേന്ദ്രനേതൃത്വത്തിനുമുന്നില്‍ മുന്‍ മന്ത്രിയും സി.പി.എം മുതിര്‍ന്ന നേതാവുമായ എ.കെ ബാലന്‍.


അപവാദപ്രചരണങ്ങളുണ്ടായ ഘട്ടത്തില്‍ മൗനം പാലിച്ചത് ഇടതുസര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കരുതെന്ന ചിന്തകൊണ്ടാണെന്നും ബാലന്‍ നേൃത്വത്തോടു വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ തന്റെ ഭാര്യ ജമീലയ്ക്കു സീറ്റ് വേണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ജമീലയെ പരിഗണിക്കണമെന്ന പ്രതികരണങ്ങള്‍ വന്നപ്പോള്‍ തന്നെ തനിക്കും ഭാര്യ ജമീലയ്ക്കുമെതിരേ വ്യക്തിഹത്യയും അപവാദപ്രചരണങ്ങളും വ്യാപകമായി തുടങ്ങിയിരുന്നു.
ജമീല ജയിച്ചുവന്നാല്‍ തന്റെ ഭാര്യയുടെ മന്ത്രിസ്ഥാനത്തിന് തടസ്സമാകുമെന്ന ചിലരുടെ ചിന്തയും, പാലക്കാട്ടെ മറ്റുചില നേതാക്കളും ചേര്‍ന്നാണ് തനിക്കും കുടുംബത്തിനുമെതിരേ കരുനീക്കം നടത്തിയതെന്നും ബാലന്‍ കേന്ദ്രനേതൃത്വത്തോട് പരാതിപ്പെട്ടിട്ടുണ്ട്.


അതേസമയം ഡോ. ജമീലയെ തരൂരില്‍ പരിഗണിക്കുന്നതിനെ ഒരുവിഭാഗം നേതാക്കള്‍ പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റില്‍ രൂക്ഷമായി എതിര്‍ത്തിരുന്നു.
സംവരണ മണ്ഡലത്തിലേക്ക് പി.കെ.എസ് ജില്ലാ നേതാക്കളുള്‍പ്പെടെ അര്‍ഹരായ സ്ഥാനാര്‍ഥികളുണ്ടായിട്ടും ബാലന്റെ ഭാര്യയെ പരിഗണിക്കുന്നതിനെയാണ് ഒരുവിഭാഗം നേതാക്കള്‍ എതിര്‍ത്തത്.
കുഴല്‍മന്ദം, തരൂര്‍ എന്നിവിടങ്ങളില്‍ നിന്നായി നാലുതവണ സഭയിലെത്തിയ എ.കെ.ബാലന്റെ ടേം പൂര്‍ത്തിയായതോടെ ബാലന്‍ ഇനി മത്സര രംഗത്തുണ്ടാവില്ലെന്ന് ഉറപ്പുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമെന്നോണം ജില്ലാ സെക്രട്ടേറിയേറ്റില്‍ ഡോ. പി.കെ ജമീലയുടെ പേര് അവതരിപ്പിക്കപ്പെട്ടത്.


ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ ശശി, എം.ബി രാജേഷ്, സി.കെ ചാത്തുണ്ണി, വി.കെ ചന്ദ്രന്‍, വി. ചെന്താമരാക്ഷന്‍ എന്നിവരാണ് വിഷയത്തില്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നത്.
എന്നാല്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കൊപ്പം ചാലക ശക്തിയായി മുന്‍ എം.പിയും, മത്സരരംഗത്ത് ഭാര്യ ഉണ്ടായിരുന്ന മുതിര്‍ന്ന സി.പി.എം നേതാവുമായ ആള്‍ ചരടുവലിച്ചുവെന്നും ബാലന് പരാതിയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago