HOME
DETAILS
MAL
ഇന്നും മഴ കനക്കും; 10 ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ്, മത്സ്യബന്ധനത്തിന് അനിശ്ചിതകാലത്തേക്ക് വിലക്ക്
backup
May 21 2022 | 01:05 AM
തിരുവനന്തപുരം: ഇന്നും കേരളത്തില്‍ മഴ കടുക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ വ്യാപകമായശക്തമായ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ഉണ്ട്. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയും, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. തെക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനഫലമായി കാലവര്‍ഷത്തിന് മുന്നോടിയായയുള്ള മഴയും ഈ ദിവസങ്ങളില്‍ കിട്ടും. മധ്യകേരളത്തിലും, വടക്കന്‍ കേരകത്തിലുമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് കൂടുതല്‍ സാധ്യത. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.
അതേസമയം സംസ്ഥാനത്ത് 22ാം തിയതി വരെ മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ഇത് പ്രകാരം ആണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ ജാഗ്രത ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."