രാമനവമി ആഘോഷങ്ങള്‍ക്കിടെ ബംഗാളില്‍ സംഘര്‍ഷം; നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു, വിഡിയോ…
ഹൗറ: രാമനവമി ആഘോഷങ്ങള്‍ക്കിടയില്‍ പശ്ചിമബംഗാളില്‍ സംഘര്‍ഷം. ഹൗറയില്‍ രാമനവമി ഘോഷയാത്രയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. നിരവധി വാഹനങ്ങള്‍ക്ക് തീ കൊളുത്തി. പൊലീസ് വാഹനങ്ങളും കലാപകാരികള്‍ തകര്‍ത്തു. സംഭവസ്ഥലത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
കലാപത്തിന് ഉത്തരവാദി ബി.ജെ.പിയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. ബംഗാളില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ബി.ജെ.പി ഗുണ്ടകളെ എത്തിയ്ക്കുകയാണ്. കലാപകാരികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. അനുമതിയില്ലാത്ത റൂട്ടിലൂടെ ഒരു സമുദായത്തെ ലക്ഷ്യമിട്ടാണ് ജാഥ നടത്തിയതെന്നും മമത പറഞ്ഞു.
#WATCH | West Bengal: Ruckus during 'Rama Navami' procession in Howrah; vehicles torched. Police personnel on the spot. pic.twitter.com/RFQDkPxW89
— ANI (@ANI) March 30, 2023
മറ്റുള്ളവരെ ആക്രമിച്ച് നിയമപരമായ ഇടപെടലിലൂടെ രക്ഷപ്പെടാമെന്ന് അവര്‍ കരുതുന്നുണ്ടെങ്കില്‍ ഒരു നാള്‍ ജനം തങ്ങളെ തള്ളിക്കളയുമെന്ന് അവര്‍ മനസിലാക്കണം. തെറ്റ് ചെയ്യാത്തവരെ അറസ്റ്റ് ചെയ്യില്ല. ആളുകളുടെ വീടുകള്‍ ബുള്‍ഡോസര്‍ ചെയ്യാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് എങ്ങനെയാണ് ധൈര്യം വന്നതെന്നും മമത ചോദിച്ചു.എന്നാല്‍ മമത കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ് അക്രമത്തിന് കാരണമെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. രാമനവമി ദിനത്തില്‍ കഴിഞ്ഞ വര്‍ഷവും ഹൗറയില്‍ സംഘര്‍ഷമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."