പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു: നിയമസഭാകക്ഷി യോഗത്തില്‍ ചെന്നിത്തല
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പിലേറ്റ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ഓരോ പരാജയവും പുതിയപുതിയ പാഠങ്ങളാണ് പഠിപ്പിക്കുന്നത്. തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകുകയാണ് വേണ്ടത്. കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും അധികാരത്തില്‍ തിരികെ കൊണ്ടുവരാനുള്ള പോരാട്ടത്തില്‍ മുന്നില്‍ത്തന്നെയുണ്ടാകും. പ്രതിസന്ധി ഘട്ടത്തില്‍ ഒറ്റക്കെട്ടായി ഒരുമിച്ചു നില്ക്കും. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ സര്‍ക്കാരിന്റെ അഴിമതിയും കൊള്ളരുതായ്മയും തുറന്നുകാട്ടാന്‍ സാധിച്ചു എന്നാണ് തന്റെ വിശ്വാസം.
പ്രതിപക്ഷം കൊണ്ടുവന്ന ആരോപണങ്ങള്‍ എത്രമാത്രം ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞെന്ന് പരിശോധിക്കണം. പിണറായി സര്‍ക്കാര്‍ അഴിമതി സര്‍ക്കാരാണെന്ന നിലപാടില്‍ മാറ്റമില്ല. യുവാക്കള്‍ക്ക് 55 ശതമാനത്തോളം സീറ്റു നല്‍കിയിട്ടും മൂന്നുപേര്‍ മാത്രമാണു ജയിച്ചത് എന്നതും വിലയിരുത്തേണ്ട കാര്യമാണെന്നും യോഗത്തില്‍ ചെന്നിത്തല പറഞ്ഞു.നിയമസഭാ പ്രവര്‍ത്തനം കൂടുതല്‍ ക്രിയാത്മകമാകണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പറഞ്ഞു. സഭയിലെ ഇടപെടലുകളും ഹാജരും നിബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."