ഐപിഎല്‍ പൂരത്തിന് നാളെ തുടക്കം; ധോണി പുറത്തിരിക്കേണ്ടി വരും
അഹമ്മദാബാദ്: 2 മാസത്തോളം നീണ്ടു നില്‍ക്കുന്ന ഐ.പി.എല്‍ ക്രിക്കറ്റ് പൂരത്തിന് നാളെ തുടക്കമാവുമ്പോള്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന് തുടക്കത്തിലെ തന്നെ ധോണിയില്ലാതെ തന്നെ കളത്തിലിറങ്ങേണ്ടി വരും. 16ാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ നായകന്‍ എം എസ് ധോണിയില്ലാതെയായിരിക്കും ചെന്നൈ സൂപ്പര്‍ കിങ്‌സ് കളത്തിലിറങ്ങുക. പരുക്കേറ്റ ധോണി ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിനിറങ്ങില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടത് കാല്‍മുട്ടിനാണ് ധോണിക്ക് പരുക്ക്. ധോണിയുടെ അഭാവത്തില്‍ ടീമിനെ ആര് നയിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Game Face ?
— IndianPremierLeague (@IPL) March 30, 2023
ARE. YOU. READY for #TATAIPL 2023❓ pic.twitter.com/eS5rXAavTK
എന്നാല്‍ പരിശീലന സെഷനില്‍ പങ്കെടുക്കാന്‍ ധോണി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തിയിരുന്നു. പക്ഷെ താരം ബാറ്റ് ചെയ്തില്ല. ധോണി ആദ്യ മത്സരത്തിനിറങ്ങുമൊ എന്നതില്‍ അന്തിമ തീരുമാനം വെള്ളിയാഴ്ചയായിരിക്കും. എങ്കിലും ധോണി കളിക്കാനുള്ള സാധ്യത കുറവാണെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയാനായത്. ധോണിയില്ലെങ്കില്‍ ഡെവോണ്‍ കോണ്‍വെയായിരിക്കും വിക്കറ്റിന് പിന്നില്‍.
നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് നാളെ ഏറ്റുമുട്ടുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇടവേളയ്ക്കുശേഷം ഐപിഎല്‍ മത്സരങ്ങള്‍ ഹോം, എവേ രീതിയിലേക്കു തിരിച്ചെത്തുന്നുവെന്നതാണ് ഈ സീസണിലെ പ്രത്യേകത. ലീഗ് മത്സരങ്ങള്‍ മേയ് 21 വരെ നീളും. മേയ് 28നാണ് ഫൈനല്‍.
പ്ലേ ഓഫ് മത്സരങ്ങളുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല.10 ടീമുകള്‍ അണിനിരക്കുന്ന ലീഗ് റൗണ്ടിലെ മത്സരങ്ങള്‍ 12 വേദികളിലായി 52 ദിവസം നീണ്ടു നില്‍ക്കും. 10 ടീമുകളെ 2 ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഒരു ടീം സ്വന്തം ഗ്രൂപ്പിലെ മറ്റ് 4 ടീമുകള്‍ക്കെതിരെയും എതിര്‍ ഗ്രൂപ്പിലെ ഒരു ടീമിനെതിരെയും 2 തവണ വീതം മത്സരിക്കണം.എതിര്‍ ഗ്രൂപ്പില്‍ ബാക്കിയുള്ള 4 ടീമുകളായി ഓരോ മത്സരം കളിക്കും. ഇത്തരത്തില്‍ ഒരു ടീമിനു 14 മത്സരങ്ങളാണുള്ളത്. ഇതില്‍ 7 എണ്ണം ഹോം മത്സരങ്ങളാണ്.
രാജസ്ഥാന്‍ റോയല്‍സിനു ജയ്പൂരും ഗുവാഹത്തിയും ഹോം ഗ്രൗണ്ടുകളായുണ്ട്. പഞ്ചാബ് കിങ്‌സ് മൊഹാലിക്കു പുറമേ ധരംശാലയിലും ഹോം മത്സരങ്ങള്‍ കളിക്കും. ഇതിനാല്‍ 10 ടീമുകള്‍ക്കു 12 വേദികളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."