HOME
DETAILS

ഇസ്റാഇൗലിലെ ജനാധിപത്യ പോരാട്ടവും ഇന്ത്യയും

  
backup
March 30 2023 | 21:03 PM

ireal-and-india

ഡോ. സനന്ദ് സദാനന്ദൻ


ഇസ്റാഇൗൽ എന്ന ജൂതരാഷ്ട്ര നിർമിതിയും തുടർന്നുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളുമെല്ലാം സൃഷ്ടിച്ചത് ലക്ഷക്കണക്കിന് ഫലസ്തീനിയൻ അഭയാർഥികളെയാണ്. ഗസ്സ മുനമ്പിലും വെസ്റ്റ്ബാങ്കിലും ഒതുക്കപ്പെട്ട ഒരു ജനതയുടെ പ്രതിഷേധങ്ങളെ ഉരുക്കുമുഷ്ടിയാൽ നേരിട്ടുവരുന്ന ഇസ്റാഇൗലിൽനിന്ന് വരുന്ന വാർത്തകൾ തികച്ചും വിഭിന്നമാണ്. ജുഡിഷ്യറിയുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബെഞ്ചമിൻ നെതന്യാഹു സർക്കാരിന്റെ നടപടികളിൽ പ്രതിഷേധിച്ച് ജനങ്ങൾ തെരുവിലിറങ്ങിയതോടെ അരാജകത്വ സമാന സാഹചര്യമാണ് ഇസ്റാഇൗലിൽ സംജാതമായത്. പ്രതിഷേധക്കാർ ന്യൂനപക്ഷ അറബ് വംശജരല്ല, ഇസ്റാഇൗൽ ജൂതപൗരന്മാർ തന്നെയാണ് എന്നുള്ളത് ശ്രദ്ധേയമാണ്. രാഷ്ട്രരൂപീകരണത്തിന്റെ എഴുപത്തഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ ആദ്യമായാണ് ഇത്തരം ആഭ്യന്തര സംഘർഷം ആ രാജ്യത്ത് സംഭവിക്കുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയ്ക്ക് അഞ്ച് തെരഞ്ഞെടുപ്പുകൾ നേരിട്ട രാജ്യമാണ് ഇസ്റാഇൗൽ. കഴിഞ്ഞ നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് നെതന്യാഹുവിന്റെ ലിക്വിഡ് പാർട്ടിയുടെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷ കക്ഷികളുടെ ഗവൺമെന്റ് അധികാരമേൽക്കുന്നത്. ഈ വലതുപക്ഷ പാർട്ടികൾ തീവ്ര ജൂതമതവാദികളും വെസ്റ്റ്ബാങ്കിൽ അധിനിവേശം വ്യാപിപ്പിക്കണം, നിലവിലുള്ളവ നിയമവിധേയമാക്കണം തുടങ്ങിയ വാദങ്ങൾ ഉന്നയിക്കുന്നവരുമാണ്. ഇപ്പോൾ സംഘർഷങ്ങൾക്ക് നിദാനമായ ജുഡിഷ്യറിയുടെ മേൽ ഗവൺമെന്റിന്റെ നിയന്ത്രണം കൊണ്ടുവരാനുള്ള ബില്ലും ഇതേ സ്വഭാവമുള്ളതാണ്. ഈ വിഭാഗങ്ങളുടെ അഭിപ്രായത്തിൽ നിലവിലെ സുപ്രിംകോടതി ഇടതുപക്ഷ സ്വഭാവമുള്ളതും രാഷ്ട്രീയ വിഷയങ്ങളിൽ അതിരുകടന്ന് ഇടപെടുന്നതും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് ദേശതാൽപര്യത്തേക്കാൾ പ്രാധാന്യം കൊടുക്കുന്നതുമാണ്. അതുകൊണ്ടുതന്നെ ജഡ്ജിമാരുടെ നിയമനത്തിലും കോടതി തീരുമാനങ്ങളിൽ ഇടപെടുന്നതിലും ഇസ്റാഇൗൽ നിയമനിർമാണ സഭയായ നെസറ്റിൽ അവതരിപ്പിച്ച ബില്ലിൽ സർക്കാർ മേധാവിത്വം നെതന്യാഹു ഉറപ്പുവരുത്തുന്നു. ഈ ബില്ലിനെതിരേയാണ് പ്രതിഷേധങ്ങൾ ഉയർന്നത്.

 

കഴിഞ്ഞ പന്ത്രണ്ട് വർഷമായി വിവിധ കക്ഷികളുടെ പിന്തുണയോടെ രാജ്യം ഭരിച്ചുവന്ന നെതന്യാഹുവിനെതിരേ നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നുവന്ന സമയം കൂടിയാണിത്. അനധികൃതമായി സമ്മാനങ്ങൾ സ്വീകരിച്ചതിനും അനുകൂല വാർത്തകൾ പ്രസിദ്ധീകരിക്കാൻ മാധ്യമ മേധാവികളെ വഴിവിട്ടു സഹായിച്ചതിനും അദ്ദേഹത്തിനെതിരേ അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിച്ചുകഴിഞ്ഞു. ആരോപണങ്ങളെ നിഷേധിച്ചെങ്കിലും അദ്ദേഹത്തിനെതിരേ നിയമനടപടികൾ തുടർന്നുവരുന്നു. ഈ അവസരത്തിൽ കോടതിയിൽനിന്ന് രക്ഷ നേടാനാണ് പുതിയ ബിൽ കൊണ്ടുവന്നത് എന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. തീവ്ര ജൂത പാർട്ടികളെ സംബന്ധിച്ച പ്രധാന അജൻഡയായ വെസ്റ്റ്ബാങ്കിലെ ജൂതകുടിയേറ്റങ്ങൾ വ്യാപിപ്പിക്കുന്നതിന് മുമ്പിലുള്ള പ്രധാന തടസം സുപ്രിംകോടതിയാണ്. നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിക്കുന്നവരാണ് ചില തീവ്ര മതവാദക്കാർ. ഇവിടെയും കോടതി എന്ത് തീരുമാനിക്കും എന്നത് പ്രധാനമാണ്. പ്രതിഷേധക്കാരെ സംബന്ധിച്ച് ഇത് ജനാധിപത്യത്തിനായുള്ള പോരാട്ടമാണ്. എഴുതപ്പെടാത്ത ഭരണഘടനയുള്ള രാജ്യമായ ഇസ്റാഇൗലിൽ അടിസ്ഥാന നിയമങ്ങളാണ് ജനാധിപത്യത്തിന് അടിത്തറയായി വർത്തിക്കുന്നത്. ഇവയെ സംരക്ഷിച്ചുനിർത്തുന്നതിൽ നീതിന്യായവിഭാഗത്തിന് വലിയ പങ്കാണുള്ളത്. അതുകൊണ്ടുതന്നെ വരിയുടക്കപ്പെട്ട കോടതികൾ നിലവിലുള്ള ജനാധിപത്യസംവിധാനത്തിന്റെ അട്ടിമറിയിലേക്കുള്ള ചുവടായാണ് അവർ നോക്കിക്കാണുന്നത്. അറബ് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ, ലിംഗനീതി, ലൈംഗിക ന്യൂനപക്ഷങ്ങൾ എന്നീ വിഷയങ്ങളിലും ഈ തീവ്ര ജൂത പാർട്ടികളുടെ നിലപാടുകൾ തീർത്തും വിഭിന്നമാണ്. പ്രതിപക്ഷം വ്യക്തമാക്കുന്നത് രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവത്തിൽ നിന്ന് മത സ്വഭാവത്തിലേക്കുള്ള മാറ്റങ്ങൾക്കെതിരായ പ്രതിഷേധമാണ് ഇപ്പോൾ നടക്കുന്നത് എന്നാണ്.
ജുഡിഷ്യറിയെ സംബന്ധിച്ച വിഷയത്തിൽ പ്രതിഷേധങ്ങൾ തുടങ്ങിയിട്ട് മൂന്ന് മാസത്തോളമായി. മന്ത്രിസഭ അംഗമായ പ്രതിരോധവകുപ്പ് മന്ത്രിയായ ഗാലന്റ് ജുഡിഷ്യറി ബില്ലിനെതിരേ പ്രതിഷേധം ഉയർത്തിയപ്പോൾ അദ്ദേഹത്തെ മന്ത്രിസഭയിൽനിന്ന് പുറത്താക്കി. ഇത് സംഗതികൾ കൂടുതൽ വഷളാക്കി. എട്ട് ലക്ഷത്തോളം അംഗങ്ങളുള്ള ട്രേഡ് യൂനിയൻ വിഭാഗം പണിമുടക്കിന് ആഹ്വാനം നൽകി. പണിമുടക്കിൽ രാജ്യം നിശ്ചലമായി. എയർപോർട്ടുകൾ, തുറമുഖങ്ങൾ, എംബസികൾ തുടങ്ങി സർവതും അടച്ചിടേണ്ടിവന്നു. സൈനികരുടെ വിഭാഗങ്ങൾ പോലും പണിമുടക്കിനെ പിന്തുണക്കുന്നു. പ്രക്ഷോഭകർ തെരുവുകൾ കൈയേറി. ഇതിനെതിരേ സർക്കാർ അനുകൂല പ്രകടനങ്ങളും നടക്കുന്നു. ഇവ പലതും അറബ് ന്യൂനപക്ഷങ്ങളെ അക്രമിക്കുന്നതിൽവരെ കലാശിച്ചു. ഇത്തരം അവസ്ഥയിലാണ് നെതന്യാഹു ജുഡീഷ്യൽ നിയന്ത്രണ പരിപാടികൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാൽ ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടം ഈ താൽക്കാലിക നടപടികൊണ്ട് അവസാനിക്കില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്.

 


ഇസ്റാഇൗൽ എന്ന രാഷ്ട്രം മനുഷ്യാവകാ ശ ലംഘനങ്ങളുടെ പേരിൽ കുപ്രസിദ്ധി ആർജിച്ചതാണ്. ഇരുപത് ശതമാനത്തോളം വരുന്ന അറബ് ന്യൂനപക്ഷങ്ങളോടുള്ള രണ്ടാംതരം സമീപനത്തെ, ദക്ഷിണാഫ്രിക്കയിലെ വർണവിവേചന വ്യവസ്ഥയോടാണ് ഇയാൻ പെപ്പയെപ്പോലുള്ള ഇസ്റാഇൗൽ ചരിത്രകാരൻമാർ വിശേഷിപ്പിക്കുന്നത്. എന്നിട്ടും പ്രതിഷേധിക്കാനുള്ള ഇടം അവിടെയുണ്ട് എന്നത് വർത്തമാന ഇന്ത്യൻ സാഹചര്യവുമായി താരതമ്യം ചെയ്യാവുന്നതാണ്. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഭരണകൂടത്തിനെതിരേ, വലതുപക്ഷവൽക്കരണത്തിനെതിരേ, അടിസ്ഥാന ഭരണഘടനാ മൂല്യങ്ങൾ അട്ടിമറിക്കുന്നതിനെതിരേ ഒക്കെ പ്രതിഷേധിക്കാൻ പ്രതിപക്ഷത്തിനും മറ്റു വിമത സംഘക്കാർക്കും സാധിക്കുന്നുണ്ടെങ്കിൽ ജനാധിപത്യത്തിന്റെ അവശേഷിപ്പുകൾ അവിടെയുണ്ട് എന്നാണ് അർഥം. പണിമുടക്കിൽ പങ്കെടുത്തിട്ടും വലിയ വിഭാഗം ഗവൺമെന്റ് -അനുബന്ധ തൊഴിലിൽ ഏർപ്പെടുന്നവർക്ക് സ്ഥാനം നഷ്ടപ്പെടുന്നില്ല. മാധ്യമങ്ങൾ പ്രതിഷേധത്തിന്റെ, പണിമുടക്കിന്റെ വാർത്തകൾ നിരന്തരം പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. ആരും ആരെയും അയോഗ്യരാക്കുന്നില്ല, തടയുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന ഉദ്‌ഘോഷം വർത്തമാനകാലത്ത് കേവലം ഒരു അധിനിവേശ, മതരാഷ്ട്രത്തേക്കാളും ചെറുതായിപ്പോകുന്നു.

(കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി കോളജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം
മേധാവിയാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരായ അഞ്ചുപേര്‍ മരിച്ചു

Kerala
  •  2 months ago
No Image

ലോകത്തിലെ ഏറ്റവും വലിയ എയർ ഹബ്ബിനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

നെയ്യാറ്റിന്‍കരയില്‍ പത്തുവയസുകാരനെ കാണാതായെന്ന് പരാതി

Kerala
  •  2 months ago
No Image

സഊദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-22-10-2024

PSC/UPSC
  •  2 months ago
No Image

ഇസ്റാഈല്‍ നാവിക താവളങ്ങളിലും വടക്കന്‍ മേഖലകളിലും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം; ടെല്‍ അവീവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

International
  •  2 months ago
No Image

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ യുകെജി വിദ്യാര്‍ഥി ബെഞ്ചില്‍ നിന്ന് വീണു; ചികിത്സയില്‍ വീഴ്ച്ച; രണ്ട് ലക്ഷം പിഴ നല്‍കാന്‍ ഉത്തരവ്

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago