HOME
DETAILS

വിശുദ്ധ റമദാനിലെ ആത്മസരണി

  
backup
March 30 2023 | 21:03 PM

ramadan-and-straight-path

സി.കെ അബ്ദുറഹ്മാൻ ഫൈസി

തിന്മയുടെ ശക്തികളായ പിശാചുകൾ ബന്ധിതരും ശാരീരിക വികാരങ്ങൾ നിയന്ത്രിതവുമായ വിശുദ്ധ റമദാനിൽ അല്ലാഹുവിന്റെ അനുഗ്രഹവും പാപമോചനവും ഒന്നിക്കുമ്പോൾ ആത്മാവിനെ സ്ഫുടം ചെയ്‌തെടുത്ത് സ്വർഗാവകാശിയാകാൻ പ്രയാസമില്ല. സൽകർമങ്ങൾ അധികരിപ്പിച്ച് പുണ്യം നേടാൻ റമദാനിന്റെ രാപ്പകലുകൾ ഉപയോഗപ്പെടുത്താത്തവൻ എത്ര നിർഭാഗ്യവാൻ! വിശുദ്ധ റമദാൻ സമാഗതമായിട്ട് പാപങ്ങൾ പൊറുക്കപ്പെടാത്തവരെ അല്ലാഹു അനുഗ്രഹങ്ങളിൽ നിന്നകറ്റട്ടെ എന്ന് ജിബ്‌രീൽ(അ) പ്രാർഥിക്കുകയും നബി (സ്വ) ആമീൻ പറയുകയും ചെയ്തതായി ഹദീസിലുണ്ട്.
പ്രപഞ്ചത്തിലെ അനേകകോടി ജീവജാലങ്ങളിൽ ഏറ്റവും ഉത്കൃഷ്ടനായ മനുഷ്യൻ സ്രഷ്ടാവിനാൽ ആദരിക്കപ്പെട്ടവനാണ്. അല്ലാഹു പറഞ്ഞു: 'നിശ്ചയം നാം ആദമിന്റെ സന്തതികളെ ആദരിക്കുകയും കടലിലും കരയിലും വാഹനത്തിലേറ്റുകയും ഉദാത്ത ഭോജ്യങ്ങളിൽനിന്ന് അവർക്ക് ഉപജീവനമേകുകയും നാം പടച്ച മിക്കതിനേക്കാൾ അവരെ പ്രത്യേകം ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു'(ഖു: 17:70).


നന്മതിന്മകളെ തിരിച്ചറിയാനുള്ള വിശേഷബുദ്ധി, വികാരങ്ങളെ നിയന്ത്രിക്കുന്ന വിവേകം, ധാർമികത, ശരീരപ്രകൃതി എന്നിവയെല്ലാം ഇതര ജീവികളിൽനിന്ന് മനുഷ്യനെ വേർതിരിക്കുന്ന ഘടകങ്ങളാണ്. അതിനാൽ ശരിയായ വിശ്വാസമുൾക്കൊണ്ട് സൽകർമങ്ങളിലൂടെ മനുഷ്യന് ആത്മീയപുരോഗതി നേടാൻ കഴിയും. അതേസമയം, വിശ്വാസവും കർമവും പിഴച്ചാൽ പിശാചിനെക്കാൾ അധഃപതിക്കുകയും ചെയ്യും.
സൃഷ്ടിയായ മനുഷ്യൻ സ്രഷ്ടാവിന്റെ വിധിവിലക്കുകൾ അനുസരിക്കാൻ ബാധ്യസ്ഥനാണ്. അവന്റെ നിയമങ്ങൾ ഭൂമിയിൽ നടപ്പാക്കാൻ വേണ്ടിയാണ് ആദം നബി (അ) മുതൽ അന്ത്യപ്രവാചകൻ മുഹമ്മദ് നബി(സ്വ) വരെയുള്ള പ്രവാചകന്മാർ നിയോഗിക്കപ്പെട്ടത്. ശരിയായ വിശ്വാസവും സൽകർമങ്ങളും അവയുടെ പ്രതിഫലവും പിഴച്ച വിശ്വാസവും ദുഷ്‌കർമങ്ങളും അവയുടെ ശിക്ഷയും അറിയിച്ചു തന്നവരാണ് പ്രവാചക ശ്രേഷ്ഠർ.

 


അപ്രകാരം അവസാനനാൾ വരെയുള്ള മുഴുവനാളുകൾക്കും മാർഗദർശനം നൽകാൻ മുഹമ്മദ് നബി(സ്വ)ക്ക് ഖുർആൻ അവതരിപ്പിക്കപ്പെട്ടത് വിശുദ്ധ റമദാനിലായിരുന്നു. മറ്റു മാസങ്ങളെക്കാൾ ഈ മാസത്തിന് പ്രത്യേകത ലഭിക്കാനുള്ള മുഖ്യകാരണം ഖുർആനാണ്. വിശുദ്ധ ഖുർആനും വ്രതവും മനുഷ്യന് വേണ്ടി ശുപാർശ ചെയ്യുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. നബി(സ്വ) പറഞ്ഞു: 'വ്രതവും ഖുർആനും അടിമക്ക് വേണ്ടി ശുപർശ ചെയ്യും. വ്രതം പറയും: എന്റെ രക്ഷിതാവേ, ഞാൻ അവന് പകലിൽ ഭക്ഷണവും മറ്റു ആഗ്രഹങ്ങളും തടഞ്ഞിട്ടുണ്ട്. അതിനാൽ അവന്റെ കാര്യത്തിൽ എന്റെ ശുപാർശ നീ സ്വീകരിക്കണമേ, ഖുർആൻ പറയും: രാത്രിയിൽ അവന്റെ ഉറക്കം ഞാൻ തടസപ്പെടുത്തിയിട്ടുണ്ട്, അതിനാൽ അവന്റെ കാര്യത്തിൽ എന്റെ ശുപാർശ സ്വീകരിക്കേണമേ, അപ്പോൾ അവയുടെ ശുപാർശ സ്വീകരിക്കപ്പെടും'(ത്വബ്‌റാനി).
റമദാനിലെ ആത്മസംസ്‌കരണ വഴികളെക്കുറിച്ച് ഇഹ്‌യാ ഉലൂമിദ്ദീനിൽ ഇമാം ഗസ്സാലി(റ) വ്രതത്തിന്റെ രഹസ്യങ്ങൾ എന്ന അധ്യായത്തിൽ പറയുന്നു: 'നിശ്ചയം നോമ്പ് വിശ്വാസത്തിന്റെ നാലിൽ ഒരു ഭാഗമാണ്. കാരണം, നോമ്പ് ക്ഷമയുടെ പകുതിയാണെന്നും ക്ഷമ ഈമാനിന്റെ അർധ ഭാഗമാണെന്നും ഹദീസിലുണ്ട്. നോമ്പിനെ മൂന്നായി തിരിച്ച് ഓരോന്നിനെയും വിവരിച്ചിട്ടുണ്ട് 1. സാധാരണ നോമ്പ്, അഥവാ, പ്രഭാതം മുതൽ പ്രദോഷംവരെ നോമ്പു മുറിയുന്ന കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കൽ, 2. പ്രത്യേക നോമ്പ്, അഥവാ കണ്ണ്, കാത്, നാവ്, കൈകാലുകൾ, മറ്റു അവയവങ്ങൾ എന്നിവയെ സകല പാപങ്ങളിൽനിന്നും തടയൽ, 3. ഐഹിക ചിന്തകളിൽനിന്നും താഴ്ന്ന വിചാരങ്ങളിൽനിന്നും ഹൃദയത്തെ തടഞ്ഞ് പൂർണമായും അല്ലാഹു അല്ലാത്തതിൽ നിന്ന് വിട്ടുനിൽക്കൽ'(ഇഹ്‌യാ, 1:212).
ക്ഷമ, ത്യാഗം, അർപ്പണബോധം, ഭക്തി, സഹജീവി സ്‌നേഹം, ഹൃദയ വിശാലത, പാപമോചനം എന്നീ ഇഹപര വിജയത്തിനാവശ്യമായ ഉത്തമ ഗുണങ്ങൾ റമദാൻ വ്രതത്തിലൂടെ നേടിയെടുക്കാൻ മനുഷ്യന് കഴിയും. അതിലുപരി റമദാനിലെ മുഴുവൻ സമയവും ശ്രദ്ധയോടെ ഉപയോഗപ്പെടുത്തിയാൽ ആയിരം മാസങ്ങളെക്കാൾ പുണ്യമുള്ള 'ലൈലതുൽ ഖദ്‌റി'ന്റെ മഹത്വവും ലഭ്യമാകും.


നോമ്പുകാരൻ വിശന്ന് പൊരിയുമ്പോഴും ദാഹിച്ച് വലയുമ്പോഴും റമദാന്റെ പകലിൽ അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ച് അന്നപാനീയങ്ങളിൽനിന്ന് പൂർണമായി വിട്ടുനിൽക്കുന്നു. അതുപോലെ സ്വന്തം സഹധർമിണിയെ വികാരപൂർത്തികരണത്തിന് ഉപയോഗിക്കാതെ ക്ഷമിച്ചുനിൽക്കുന്നു. ഇപ്രകാരം തുടർച്ചയായി പരിശീലനം ലഭിച്ച വിശ്വാസി പിന്നീട് അനുവദനീയമല്ലാത്തതൊന്നും ഉപയോഗിക്കാൻ തയാറാവുകയില്ല. റമദാനിൽ അത്മസംസ്‌കരണത്തിലൂടെ ഭക്തി നേടിയ വിശ്വാസി പരോപകാരിയും വിനയാന്വിതനുമായി മാറുന്നു. അല്ലാഹു പറഞ്ഞു: 'നിങ്ങൾ ഭക്തിയുള്ളവരാവാൻ പൂർവ സമൂഹങ്ങളുടെ മേൽ നോമ്പ് നിർബന്ധമാക്കപ്പെട്ട പോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു'(ഖു:2:183).
സാങ്കേതികമായി നോമ്പുകാരനെന്ന് പറയാമെങ്കിലും നോമ്പിന്റെ ആത്മാവ് നഷ്ടപ്പെട്ടാൽ പ്രതിഫലം ലഭിക്കുകയോ ആത്മീയ പുരോഗതി നേടുകയോയില്ല. നബി(സ്വ) പറഞ്ഞു: 'അസത്യ സംസാരവും പ്രവൃത്തിയും ഉപേക്ഷിക്കാത്തവൻ അന്നപാനീയങ്ങൾ ഒഴിവാക്കുന്നതിൽ അല്ലാഹുവിന് താൽപര്യമില്ല'(ബുഖാരി). 'എത്രയോ നോമ്പുകാർ ദാഹമല്ലാതെ ഒരു പ്രതിഫലവും അവർക്കില്ല, എത്രയോ നിസ്‌കാരക്കാർ ഉറക്കമൊഴിക്കലല്ലാതെ ഒരു പ്രതിഫലവും അവർക്കില്ല'(ദാരിമി).
വിശുദ്ധ റമദാനിനെ പരിചയപ്പെടുത്തി നബി(സ്വ) നടത്തിയ ഉദ്‌ബോധന പ്രസംഗം സൽമാനുൽ ഫാരിസിയിൽ നിന്ന് നിവേദനം ചെയ്യപ്പെടുന്നു. അദ്ദേഹം പറഞ്ഞു: 'നബി(സ്വ) ശഅ്ബാൻ അവസാന ദിവസം ഞങ്ങളോട് പ്രസംഗിച്ചു നബി (സ്വ) പറഞ്ഞു: ജനങ്ങളെ, നിങ്ങൾക്കിതാ മഹത്തായ മാസം സമാഗതമായിരിക്കുന്നു. ആയിരം മാസങ്ങളെക്കാൾ പുണ്യമുള്ള ഒരു രാവ് അതിലുണ്ട്, അല്ലാഹു അതിൽ നോമ്പ് നിർബന്ധവും രാത്രി നിസ്‌കാരം സുന്നത്തുമാക്കിയിരിക്കുന്നു. ഈ മാസത്തിൽ ഒരു നന്മകൊണ്ട് അല്ലാഹുവിലേക്ക് ഒരാൾ അടുത്താൽ മറ്റ് മാസങ്ങളിൽ ഫർള് ചെയ്ത പ്രതിഫലമാണ്. ഫർളിന് എഴുപത് ഫർളിന്റെ പ്രതിഫലവും. ഇത് ക്ഷമയുടെ മാസമാണ്. ക്ഷമയുടെ പ്രതിഫലം സ്വർഗമാണ്. ഇത് പരസ്പരം സഹായിക്കേണ്ട മാസമാണ്. ഈ മാസം വിശ്വാസിയുടെ റിസ്ഖ് വർധിക്കപ്പെടുന്നതാണ് '(തുർമുദി).
വ്രതശുദ്ധി നേടിയ വിശ്വാസിയെ തേടി ലൈലത്തുൽ ഖദിറിൽ അനുഗ്രഹത്തിന്റെ മാലാഖമാർ ഭൂമിയിലെത്തുമെന്ന് ഹദീസിൽ കാണാം. പകലിലെ നോമ്പും രാത്രിയിലെ ദീർഘമായ നിസ്‌കാരവും ഖുർആൻ പാരായണവും പള്ളിയിലെ ഇഅ്തികാഫും ഇഫ്താറും സജ്ജന സഹവാസവും ദാനധർമ്മങ്ങളും മത വിജ്ഞാനങ്ങളും വർധിപ്പിക്കാൻ വിശുദ്ധ റമദാൻ ഉപയോഗപ്പെടുത്തിയവർ എത്ര ഭാഗ്യവാന്മാർ!. മുൻ സമൂഹങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ആയുസ് നൽകപ്പെട്ട ഈ സമൂഹത്തിന് കൂടുതൽ പ്രതിഫലം നൽകപ്പെടുന്ന ദിനരാത്രികൾ സമ്മാനിച്ച അല്ലാഹു എത്ര കാരുണ്യവാൻ!.
റമദാനിലെ ആത്മീയാനുഭൂതി അനുഭവിച്ചറിഞ്ഞ സ്വഹാബികൾ റമദാനിന്റെ ആറ് മാസം മുമ്പെ റമദാനിനെ എത്തിച്ചു തരാൻ പ്രാർഥിക്കാറുണ്ടായിരുന്നു. റമദാൻ കഴിഞ്ഞാൽ അടുത്ത ആറു മാസം റമദാനിലെ കർമങ്ങൾ സ്വീകരിക്കപ്പെടാൻ വേണ്ടിയായിരുന്നു അവരുടെ പ്രാർഥന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  40 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  4 hours ago