HOME
DETAILS
MAL
പ്രതിഷേധം ഫലം കണ്ടു; പരശു റാം എക്‌സ്പ്രസ് നാളെ മുതല്‍ ഷൊര്‍ണൂര്‍ വരെ ഓടും
backup
May 21 2022 | 09:05 AM
കോഴിക്കോട്: മംഗലാപുരം നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് നാളെ മുതല്‍ ഷൊര്‍ണൂര്‍ വരെ ഓടും. യാത്രക്കാരുടെ പരാതിയെത്തുടര്‍ന്നാണ് റെയില്‍വേയുടെ തീരുമാനം. കോട്ടയം പാത ഇരട്ടിപ്പിക്കലിനെ തുടര്‍ന്ന് പരശുറാം എക്‌സ്പ്രസ് ഇന്നലെ മുതല്‍ ഈ മാസം 28 വരെ റദ്ദാക്കിയിരുന്നു.
എന്നാല്‍ ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കിയത് മലബാര്‍ മേഖലയില്‍ യാത്രാദുരിതം വര്‍ധിപ്പിക്കുമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇന്നു മുതല്‍ ഈ മാസം 29 വരെ കോട്ടയം വഴിയുള്ള 21 ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."