HOME
DETAILS

ബൈ, സീ യു…മനസുനിറയെ മലയാളവുമായി അവര്‍ അവധിയാഘോഷിക്കാന്‍ നാട്ടിലേക്ക്

  
backup
March 31 2023 | 06:03 AM

keralam-other-state-students-in-kerala-school

മലപ്പുറം: മനസുനിറയെ മലയാളവുമായി അവര്‍ അവധിയാഘോഷിക്കാന്‍ നാട്ടിലേക്ക് മടങ്ങുകയാണ്. കേരളത്തിന്റെ മണ്ണില്‍നിന്ന് വിദ്യനുകര്‍ന്ന് നേപ്പാള്‍ സ്വാദേശിനി തോന ഗുരുവും കര്‍ണാട സ്വദേശി തസ്മിയയും കശ്മിരിലെ സോനയും യമനിലെ മസൂദും അടങ്ങുന്നവരാണ് സ്വന്തം നാട്ടിലേക്ക് യാത്രയാകുന്നത്. സംസ്ഥാനത്ത് വേനലവധിക്ക് സ്‌കൂളുകള്‍ അടയ്ക്കുമ്പോള്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍നിന്ന് പുറത്തിറങ്ങുന്നത് 16,315 ഇതര സംസ്ഥാനക്കാരായ വിദ്യാര്‍ഥികളാണ്. ഹയര്‍ സെക്കന്‍ഡറിയില്‍ പ്ലസ് വണ്ണില്‍ 258 വിദ്യാര്‍ഥികളും പ്ലസ്ടുവില്‍ 173 പേരുമടക്കം 431 കുട്ടികളാണ് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്നത്.

കൊവിഡിനു ശേഷം വര്‍ഷം മുഴുവന്‍ സ്‌കൂള്‍ പ്രവര്‍ത്തിപ്പിച്ചാണ് ഈ അധ്യയനത്തിന്റെ സമാപ്തി. ഇതര സംസ്ഥാനങ്ങളില്‍നിന്ന് അന്നംതേടി കേരളത്തിലെത്തിയവര്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ കൂടുതലായി മക്കളെ വിദ്യാഭ്യാസത്തിന് അയച്ചതാണ് ഈ വര്‍ഷത്തെ പ്രത്യേകത. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇതര സംസ്ഥാനങ്ങള്‍ക്ക് പുറമെ യമന്‍, നേപ്പാള്‍, ലക്ഷദ്വീപ് തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാര്‍ഥികളും ഇത്തവണ സ്‌കൂളിലെത്തിയിരുന്നു.
കശ്മിര്‍, ബിഹാര്‍, അസം, തമിഴ്‌നാട്, കര്‍ണാടക, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ദില്ലി, ആന്ധാപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, വെസ്റ്റ് ബംഗാള്‍, രാജസ്ഥാന്‍, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, തെലുങ്കാന, പഞ്ചാബ്, ഗുജറാത്ത്, മേഘാലയ, സിക്കിം, ഛത്തീസ്ഗഡ്, ഹരിയാന, ഗോവ, മിസോറാം തുടങ്ങി 25 സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഇത്തവണ കേളത്തിലെ സ്‌കൂളുകളില്‍ പഠിച്ചത്. മലപ്പുറത്താണ് രണ്ട് യമനി വിദ്യാര്‍ഥികളുടെ പഠനം. വിവിധ ജില്ലകളിലായി നേപ്പാള്‍ സ്വദേശികളായ 248 വിദ്യാര്‍ഥികളും പഠിക്കാനെത്തി.

ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ ഇതര സംസ്ഥാനക്കാര്‍ കൂടുതല്‍ പഠിക്കാനെത്തിയത് എറണാകുളം ജില്ലയിലാണ് (5,636). തൃശൂര്‍ 1,485, കോഴിക്കോട് 1,359, കാസര്‍കോട് 1,307, മലപ്പുറം 1,312, തിരുവനന്തപുരം 587, കൊല്ലം 597, പത്തനംതിട്ട 195, ആലപ്പുഴ 439, കോട്ടയം 802, ഇടുക്കി 934, പാലക്കാട് 507, വയനാട് 243, കണ്ണൂര്‍ 912 എന്നിങ്ങനെയാണ് കണക്ക്. തദ്ദേശീയരെപ്പോലെ ഇവരും മലയാളത്തോട് വേഗത്തില്‍ ഇഴകിച്ചേരുന്നുണ്ടെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. രണ്ട് മാസത്തെ അവധിയില്‍ നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണ് വിദേശത്തും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളില്‍ മിക്കവരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  11 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  11 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  12 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  12 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  12 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  12 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  12 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  12 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  12 days ago