അബുദബിയിലെ ഈ റോഡില്‍ വേഗത കുറഞ്ഞ് വണ്ടിയോടിച്ചാലും പിഴ
ദുബൈ: അബുദബിയിലെ ഈ പ്രധാന റോഡില്‍ മിനിമം സ്പീഡിന് താഴെ വണ്ടിയോടിച്ചാല്‍ പിഴ വീഴും. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡിലാണ് നിയമം നടപ്പാക്കുന്നത്. ഏപ്രില്‍ മുതല്‍ ഇവിടെ മിനിമം വേഗത മണിക്കൂറില്‍ 120 കിലോമീറ്റര്‍ ആക്കി നിശ്ചയിച്ചിട്ടുണ്ട്. മെയ് ഒന്നു മുതലാണ് പിഴ നടപ്പിലാവുകയെന്നും പൊലിസ് അറിയിച്ചു.
ഈ റോഡിലെ മാക്‌സിമം സ്പീഡ് മണിക്കൂറില്‍ 140 കിലോമീറ്റര്‍ ആയിരിക്കും. മിനിമം സ്പീഡ് മണിക്കൂറില്‍ 120 കിലോമീറ്ററും. ഇത് ഒന്നാമത്തേയും രണ്ടാമത്തേയും ലൈനുകളിലാണ് നിര്‍ബന്ധമാവുക എന്നും ഒഫീഷ്യല്‍സ് പറയുന്നു. സാവധാനം പോവുന്ന വാഹനങ്ങള്‍ക്ക് വേഗതയില്‍ പ്രത്യേക നിബന്ധനകളൊന്നും ഇല്ലാത്ത മൂന്നാമത്തെ ലൈനിലൂടെ പോകാമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഹെവി വെഹിക്കിളുകള്‍ നിര്‍ബന്ധമായും അവസാനത്തെ ലൈനിയൂടെയാണ് കടന്നു പോവേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇവിടേയും വേഗതാ മാനദണ്ഡങ്ങളില്ല.
ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഡ്രൈവര്‍മാരോട് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് സെക്ടര്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ അഹമ്മദ് സെയ്ഫ് ബിന്‍ സൈതൗണ്‍ അല്‍ മുഹൈരി ആവശ്യപ്പെട്ടു.
'റോഡ് സുരക്ഷ ലക്ഷ്യമിട്ടാണ് മിനിമം വേഗത നടപ്പാക്കുന്നത്. വേഗത കുറഞ്ഞ വാഹനങ്ങള്‍ അവര്‍ക്കനുയോജ്യമായ പാതകള്‍ ഉപയോഗിക്കണം' - അദ്ദേഹം ആവര്‍ത്തിച്ചു. പാതകള്‍ മാറുന്നതിന് മുമ്പ് റോഡുകള്‍ വ്യക്തമാണെന്ന് ഉറപ്പാക്കാനും മറ്റ് വാഹനങ്ങളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും ഡ്രൈവര്‍മാരോട് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."