HOME
DETAILS
MAL
കൊടകര കുഴല്‍പ്പണക്കേസ്; ബി.ജെ.പി നേതാക്കള്‍ക്ക് വീണ്ടും ഹാജരാകാന്‍ നോട്ടിസ് നല്കി
backup
May 25 2021 | 05:05 AM
തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്ക് വീണ്ടും നോട്ടിസ് നല്കി.എത്രയും വേഗം ഹാജരാകണമെന്നാണ് നിര്‍ദേശം.
ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് എന്നിവര്‍ക്കാണ് നോട്ടിസ് നല്‍കിയത്. ഇരുവരോടും കഴിഞ്ഞ ദിവസം ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അസൗകര്യം അറിയിക്കുകയായിരുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി കൊണ്ടുവന്ന പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."