സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുകയാണെങ്കില്‍ ഞങ്ങള്‍ക്ക് സഭയില്‍ മറുപടി പറയേണ്ടിവരും;സ്പീക്കര്‍ക്ക് മറുപടിയുമായി വി.ഡി സതീശന്
തിരുവനന്തപുരം: നിയമസഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്പീക്കര്‍ എം.ബി രാജേഷിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. രാജേഷിന്റെ പരാമര്‍ശം വേദനയുണ്ടാക്കിയെന്ന് സതീശന് പറഞ്ഞു.
പരാമര്‍ശം ഒഴിവാക്കണമെന്നും സ്പീക്കര്‍ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുകയാണെങ്കില്‍ സഭയില്‍ തങ്ങള്‍ക്ക് മറുപടി പറയേണ്ടിവരുമെന്നും അത് വലിയ വാക്വാദങ്ങളിലേക്ക് പോകേണ്ടി വരുമെന്നും വി.ഡി സതീശന് പറഞ്ഞു.
സ്പീക്കര്‍ വി.എസ്. അച്യുതാനന്ദന് മന്ത്രിസഭയില്‍ സ്പീക്കറായിരുന്ന കെ. രാധാകൃഷ്ണനെ മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഭക്ക് പുറത്ത് താന്‍ രാഷ്ട്രീയം പറയുമെന്നായിരുന്നു എം.ബി രാജേഷ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്കാണ് പ്രതിപക്ഷ നേതാവ് ഇന്ന് മറുപടി നല്‍കിയത്.
അതേ സമയം നിയമസഭ സ്പീക്കറായി തെരഞ്ഞെടുത്ത എം.ബി രാജേഷിന് പ്രതിപക്ഷം ആശംസകള്‍ നേര്‍ന്നു.സ്പീക്കറെ അഭിനന്ദിച്ചുകൊണ്ടും കേരളനിയമസഭാ ചരിത്രം പരാമര്‍ശിച്ചുകൊണ്ടുമാണ് വി.ഡി.സതീശന് പ്രസംഗം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."