വിവാഹവേദിയില്‍ തോക്കുമായി വരന്റെയും വധുവിന്റെയും ആഘോഷം: അബദ്ധത്തില്‍ തോക്കുപൊട്ടി തീ മുഖത്തേക്ക് ആളിപ്പടര്‍ന്നു! വിഡിയോ…
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ജുന്നറില്‍ നിന്നുള്ള ഒരു അപകടകരമായ വിവാഹാഘോഷത്തിന്റെ വിഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അതിരുകടക്കുന്ന വിവാഹാഘോഷങ്ങള്‍ പലപ്പോഴും അപകടത്തിലെത്തിക്കാറുണ്ട്. വിവാഹ വേദിയില്‍ സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് വധുവും വരനും. ഇരുവരുടെയും കയ്യില്‍ ഓരോ തോക്കുകളും നല്‍കിയിരുന്നു.
Idk what's wrong with people these days they are treating wedding days more like parties and this is how they ruin their perfect day. ?♀️ pic.twitter.com/5o626gUTxY
— Aditi. (@Sassy_Soul_) March 31, 2023
തോക്ക് പൊട്ടിക്കുന്ന സമയത്ത് പെട്ടന്ന് വധുവിന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി തീ പെണ്‍കുട്ടിയുടെ മുഖത്തേക്ക് പടര്‍ന്നു. പ്രാണരക്ഷയ്ക്ക് തോക്കും വരണമാല്യവും വലിച്ചെറിഞ്ഞ് പെണ്‍കുട്ടി പിന്നിലേക്ക് ഓടി. വേദിയിലുണ്ടായിരുന്ന ആരോ പകര്‍ത്തിയ വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. ജുന്നറിലെ ഒരു പ്രാദേശിക ചാനലിലാണ് ആദ്യം വിഡിയോ പ്രത്യേക്ഷപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."