HOME
DETAILS
MAL
സഭയുടെ പൊതുശബ്ദമാകാന്‍ സാധിക്കട്ടെ; എം.ബി രാജേഷിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
backup
May 25 2021 | 06:05 AM
തിരുവനന്തപുരം; ഇരുപത്തിമൂന്നാമത് നിയമസഭ സ്പീക്കറായി തെരഞ്ഞെടുത്ത എം.ബി രാജേഷിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയുടെ പൊതുശബ്ദമാകാന്‍ സ്പീക്കര്‍ക്ക് സാധിക്കട്ടെയന്ന് മുഖ്യമന്ത്രി പറഞ്ഞു.
എം ബി രാജേഷ് കഴിവും അനുഭവവും സമന്വയിച്ച വ്യക്തിത്വമാണെന്നും സ്പീക്കറുടെ കടമ അര്‍ത്ഥപൂര്‍ണമായി നിറവേറ്റാനും എംബി രാജേഷിന് കഴിയട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇതിന് പ്രതിപക്ഷത്തിന്റെ പരിപൂര്‍ണ സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതിപക്ഷ ബഹുമാനവും മാന്യതയും പകത്വയും ഉള്ള സമീപനമാണ് രാജേഷിന്റേതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
96 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എം.ബി രാജേഷ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."