അസം പ്രളയം: മരണം 18,ലക്ഷക്കണക്കിനാളുകള്‍ പെരുവഴിയില്‍
ഗുവാഹത്തി: അസമില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 25 ആയതായി റിപ്പോര്‍ട്ട്. ദ ഹിന്ദുവാണ് മരണം 18 ആയതായി റിപ്പോര്‍ട്ട് ചെയ്തത്.
31 ജില്ലകളിലായി 6.8 ലക്ഷം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. നാഗോണ്‍, ഹൊജായി, ചാചര്‍, ഡാരാങ്, മൊരിജായോന്‍, കരിംഗഞ്ച് എന്നീ ജില്ലകളിലാണ് പ്രളയം കനത്തനാശം വിതച്ചത്.
അസം ദുരന്തനിവാരണ അതോറിറ്റി കണക്കനുസരിച്ച് നാഗോണ്‍ ജില്ലയില്‍ മാത്രം 3.40 ലക്ഷത്തോളം ദുരന്തബാധിതരാണുള്ളത്. 93562.40 ഹെക്ടര്‍ കൃഷിയിടങ്ങളും 2,248 ഗ്രാമങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്.
74,907 പേരെ ജില്ല ഭരണകൂടം 282 ദുരിതാശ്വാസ കാമ്പിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. നാല് ലക്ഷത്തോളം മൃഗങ്ങളെയും ദുരന്തം ബാധിച്ചു.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴതുടരുകയാണ്. വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട 24,749 ആളുകളെ ഇതിനകം രക്ഷപ്പെടുത്തി. ഇന്ത്യന്‍ ആര്‍മി, എസ്.ഡി.ആര്.എഫ്, എന്‍.ഡി.ആര്.എഫ്, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."