കുട്ടികളോട് ഇനി കരുണയില്ല; കുട്ടികൾക്കുള്ള നിരക്കിളവ് നിർത്തി എയർ ഇന്ത്യ എക്സ്പ്രസ്
അബുദാബി: 2 മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് നൽകിയിരുന്ന ടിക്കറ്റ് ഇളവ് പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. അടിസ്ഥാന ടിക്കറ്റ് നിരക്കിന്റെ 25% ഇളവ് നൽകിയിരുന്നതാണ് പിൻവലിച്ചത്. ഇതോടെ എയർ ഇന്ത്യ എക്സ്പ്രസിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ നിരക്ക് ആക്കി തുക ഏകീകരിച്ചു. കഴിഞ്ഞ ദിവസമാണ് പ്രവാസികൾക്ക് ബുദ്ധിമുട്ടാകുന്ന തീരുമാനം എയർ ഇന്ത്യ എക്സ്പ്രസ് നടപ്പിലാക്കിയത്.
എയർ ഇന്ത്യയും എയർ ഏഷ്യയും തമ്മിൽ ലയിച്ച ശേഷം വെബ്സൈറ്റ് പരിഷ്ക്കരിച്ചപ്പോഴാണ് പുതിയ പരിഷ്കരണം പുറത്തുവന്നത്. വെബ്‌സൈറ്റിൽ നിന്ന് ചൈൽഡ് ഫെയർ ഓപ്ഷൻ എടുത്തുകളഞ്ഞ് നിരക്ക് ഏകീകരിച്ചിരിക്കുകയാണ്. ബജറ്റ് എയർലൈനുകൾ ഈ ആനുകൂല്യം നൽകാറില്ലെന്നാണ് വിമാനക്കമ്പനിയുടെ വാദം.
അതേസമയം, പുതിയ നടപടി പ്രവാസി കുടുംബങ്ങൾക്ക് അധിക ബാധ്യത വരുത്തിവെക്കും. 2 വയസുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഒരേ നിരക്ക് എന്നത് പ്രവാസികൾക്ക് നാട്ടിലേക്ക് വരുമ്പോൾ വലിയ ബാധ്യതതയാണ് ഉണ്ടാക്കാൻ പോകുന്നത്. കുടുംബവുമായി വിസിറ്റിങിനും മറ്റും വരുന്നവർക്കും പ്രവാസികളായി കഴിയുന്ന കുടുംബങ്ങൾക്കും ഇത് തിരിച്ചടിയാണ്.
സീസൺ സമയത്ത് അഞ്ചിരട്ടി വരെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതിനാൽ സ്‌കൂൾ പൂട്ടിനും മറ്റും നാട്ടിലേക്ക് മടങ്ങാൻ നിൽക്കുന്ന കുടുംബങ്ങൾ ആശങ്കയിലാണ്. നാട്ടിലേക്കും തിരിച്ചും വലിയ തുക തന്നെ ടിക്കറ്റിനായി ചെലവഴിക്കേണ്ടി വരും.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."