രാവിലെ എണീറ്റയുടന്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ? ഗുണങ്ങളേറെ
രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്ന ശീലമുള്ളവരാണ് നിങ്ങളെങ്കില്‍ പല ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും മുക്തി നേടാം. വ്യായാമവും പ്രാതലും ഒരുദിവസത്തെ ഊര്‍ജത്തെ എങ്ങനെ സ്വാധീനിക്കുന്നോ അത്രത്തോളം തന്നെ പ്രധാനമാണ് വെള്ളം കുടിക്കുന്ന ശീലവും. വെറും വയറ്റില്‍ വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
ഡീഹൈഡ്രേഷന്‍ മൂലം വരുന്ന തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ ചെറുക്കാനും കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ശരീരത്തില്‍ ജലാംശം കുറയുന്നത് ക്ഷീണവും ഉല്‍സാഹക്കുറവിനും കാരണമാകും. നീണ്ട ഉറക്കത്തിനുശേഷം ഉണരുന്ന സമയത്ത് ശരീരത്തിലെ ജലാംശം കുറവായിരിക്കും. അതിരാവിലെ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയും അതുവഴി ഊര്‍ജസ്വലരായി ഇരിക്കാന്‍ സഹായിക്കുകയും ചെയ്യും.
രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു
നമ്മുടെ ശരീരത്തിെന് നിത്യേന ആവശ്യമായ ദ്രാവക ബാലന്‍സ് നിലനിര്‍ത്താനായി കുടിവെള്ളം അത്യാവശ്യമാണ്. ഒഴിഞ്ഞ വയറ്റില്‍ വെള്ളം കുടിക്കുമ്പോള്‍, ഇത് നിങ്ങളുടെ ശരീരത്തിലെ ലിംഫറ്റിക് സിസ്റ്റത്തെ സന്തുലനാവസ്ഥയിലാക്കി മാറ്റും. ഇത് സ്വാഭാവികമായും നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നു. വിവിധതരം അണുബാധകള്‍ക്കെതിരെ പോരാടുന്നതിനായി ശരീരത്തിന് മെച്ചപ്പെട്ട പ്രതിരോധകശേഷി ആശ്യമാണ്. അതോടൊപ്പം നിങ്ങള്‍ കൂടുതല്‍ ആരോഗ്യവാനും ഉന്മേഷമുള്ളവരും ആയിരിക്കും.
യു.ടി.ഐ യുടെ അപകടസാധ്യത കുറയ്ക്കുന്നു
യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍ അഥവാ മൂത്രാശയ സംബന്ധമായ എന്തെങ്കിലും പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്ന ആളുകളാണ് നിങ്ങളെങ്കില്‍ രാവിലെ ആദ്യം തന്നെ വെള്ളം കുടിക്കുന്ന ശീലം ഇത് സംബന്ധിച്ച പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ വലിയ രീതിയില്‍ ഗുണം ചെയ്യും. ഉറക്ക സമയത്തില്‍ നിങ്ങള്‍ രാത്രി മുഴുവന്‍ മൂത്രം പിടിച്ചു നിര്‍ത്തുമ്പോള്‍ പിത്താശയത്തിന്റെ ചുമരുകളില്‍ ദോഷകരമായ ബാക്ടീരിയകളും വിഷവസ്തുക്കളും രൂപം കൊള്ളാനുള്ള സാധ്യതയുണ്ട്. ഒരു ഡൈയൂറിറ്റിക് ഏജന്റായി പ്രവര്‍ത്തിക്കുന്നത് വഴി മൂത്രസഞ്ചി ശരിയായ രീതിയില്‍ ശൂന്യമാക്കി മാറ്റാന്‍ പതിവായുള്ള ഈ ശീലം സഹായിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ചര്‍മ്മത്തിന് കൂടുതല്‍ തിളക്കം
നാമെല്ലാവരും ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചര്‍മ്മവ്യവസ്ഥിതി കൈവശപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരാണ്. ഒരു ഗ്ലാസ് വെള്ളത്തിലൂടെ നമ്മുടെ ദിവസങ്ങള്‍ ആരംഭിക്കുന്നത് വഴി നമുക്ക് അത് നേടിയെടുക്കാനാവും. എല്ലാ ദിവസവും വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ എല്ലാ ഭാഗത്തേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ഇതുവഴി ചര്‍മ്മത്തിന് തിളക്കം നിലനിര്‍ത്താന്‍ സാധിക്കുകയും ചെയ്യും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."