HOME
DETAILS
MAL
പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കട തല്ലിത്തകര്‍ത്തെന്ന് പരാതി
backup
May 22 2022 | 12:05 PM
പത്തനംതിട്ട: പാര്‍ട്ടി ഫണ്ട് നല്‍കാത്തതിനെ തുടര്‍ന്ന് തിരുവല്ലയില്‍ സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കട തല്ലിത്തകര്‍ത്തെന്ന് പരാതി. തിരുവല്ല സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോനെതിരെയാണ് പരാതി. മന്നംകരച്ചിറ ജങ്ഷന് സമീപമുള്ള ശ്രീമുരുകന് ഹോട്ടലാണ് തകര്‍ത്തത്.
കടയുടമയെയും ഭാര്യയെയും ബ്രാഞ്ച് സെക്രട്ടറി അസഭ്യം പറഞ്ഞെന്നും ആക്ഷേപമുണ്ട്.ഇന്നലെ വൈകിട്ടാണ് സംഭവം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് 500 രൂപ നല്‍കണമെന്ന് ബ്രാഞ്ച് സെക്രട്ടറി കടയില്‍ ചെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, മുഴുവന്‍ തുകയും നല്കാന് ആവില്ലെന്ന് കടയുടമ വ്യക്തമാക്കിയിരുന്നു. അന്ന് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. സി.പി.ഐയുടെ സമ്മേളനവുമായി ബന്ധപ്പെട്ടുള്ള പിരിവുമായി കഴിഞ്ഞ ദിവസം വീണ്ടും കടയില്‍ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."