HOME
DETAILS

ജുഡീഷ്യൽ പരിഷ്കരണത്തിൽ<br>പൊള്ളി നെതന്യാഹു

  
backup
March 31 2023 | 21:03 PM

judiciary-and-netanyahu


അമേരിക്ക കഴിഞ്ഞാൽ ലോകത്ത് ഏറ്റവും ശക്തരും സുസജ്ജരുംസ്ഥിരതയുള്ളവരെന്നും അഹങ്കരിച്ച പശ്ചിമേഷ്യയിലെ രാജ്യമാണ് ഇസ്‌റാഈൽ. നാസികളുടെ കാലത്ത് ഏറെ കഷ്ടത അനുഭവിച്ച ജൂതസമൂഹം കുറച്ചൊന്നുമല്ല വേട്ടയാടപ്പെട്ടത്. ജൂത രാജ്യമെന്ന തീവ്ര ജൂത പ്രസ്ഥാനങ്ങളുടെ സ്വപ്‌നം പിന്നീട് സഫലമായതാണ് ഇസ്‌റാഈൽ. പലപ്പോഴായി ഇസ്‌റാഈൽ ഭരിച്ച പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഇപ്പോഴത്തെ ഭരണ ഊഴം പ്രതിസന്ധികളിൽ അകപ്പെട്ടിരിക്കുകയാണ്. നെതന്യാഹുവിന്റെ തട്ടകങ്ങളിൽ അദ്ദേഹത്തിന് കാലിടറുകയാണ്.


നെതന്യാഹുവിന്റെ നേതൃത്വത്തിൽ ഇസ്റാഇൗൽ ഭരിക്കുന്നത് തീവ്ര വലതുപക്ഷ ജൂത സർക്കാരാണ്. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി അധികാരത്തിലേറാൻ കൂട്ടുപിടിച്ചത് തീവ്ര ജൂത ഗ്രൂപ്പുകളെ തന്നെയാണ്. അതിനാൽ സർക്കാരിന് ജനാധിപത്യ മുഖം നഷ്ടപ്പെട്ടു. മുൻ സർക്കാരുകളെ അപേക്ഷിച്ച് ഇപ്പോൾ ചരിത്രത്തിലില്ലാത്ത വിമർശനം സർക്കാർ നേരിടുന്നതിന്റെ പൊരുളും മറ്റൊന്നല്ല. ജനങ്ങൾക്കു മേൽ ഏകപക്ഷീയ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കപ്പെട്ടു. അവർ അത് ചോദ്യം ചെയ്യുമ്പോൾ നെതന്യാഹു ചെവിക്കൊണ്ടില്ല. ഇത് ജനരോഷത്തിന് ഇടയാക്കി.


ഇസ്‌റാഈലിലെ മാധ്യമങ്ങൾ പോലും നെതന്യാഹു സ്തുതി ഒഴിവാക്കി അദ്ദേഹത്തെ വിമർശിക്കുകയാണ്. ലക്ഷങ്ങൾ തെരുവിൽ പ്രതിഷേധിക്കാൻ തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടു. ജുഡീഷ്യൽ പരിഷ്‌കരണ ഭേദഗതിയിലാണ് അദ്ദേഹത്തിന് കൈ പൊള്ളിയത്. മന്ത്രിസഭയിലും പാർട്ടിയിലും ജനങ്ങൾക്കിടയിലും പിന്തുണ നഷ്ടപ്പെട്ട നിലയിലാണ്. ഇസ്‌റാഈൽ പ്രസിഡന്റും മന്ത്രിമാരും പരിഷ്‌കരണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അദ്ദേഹം ചെവിക്കൊള്ളാൻ തയാറായിട്ടില്ല. പരിഷ്‌കരണ നടപടിയിൽനിന്ന് പിന്നോട്ടു പോകാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡനും ആവശ്യപ്പെട്ടു. വിദേശ സമ്മർദം ഇസ്‌റാഈലിന്റെ തീരുമാനത്തെ സ്വാധീനിക്കില്ലെന്നും ഇക്കാര്യത്തിൽ തങ്ങൾ സ്വന്തമായി പരിഹാരം കാണുമെന്നുമാണ് നെതന്യാഹു പറഞ്ഞത്.


പ്രക്ഷോഭം രൂക്ഷമാവുകയും പിന്തുണ കുറയുകയും ചെയ്തതോടെ നെതന്യാഹു ജുഡീഷ്യൽ പരിഷ്‌കരണ നടപടികൾ വൈകിപ്പിക്കുന്നുണ്ട്. പരിഷ്‌കരണത്തെ എതിർത്ത പ്രതിരോധ മന്ത്രിയെ പുറത്താക്കിയതോടെ മന്ത്രിസഭയിലും അസ്വാരസ്യം പുകയുകയാണ്. ജുഡീഷ്യൽ പരിഷ്‌കരണ പദ്ധതി പിൻവലിക്കാതെ നീട്ടിക്കൊണ്ടുപോകാനാണ് നെതന്യാഹുവിന്റെ തീരുമാനം. മെയ് വരെ നീട്ടിക്കൊണ്ടുപോയി പ്രതിഷേധം തണുക്കുന്ന മുറയ്ക്ക് നടപ്പാക്കുകയും ചെയ്യുക എന്നതാണ് അദ്ദേഹം കണക്കുകൂട്ടുന്നത്.


ജുഡീഷ്യൽ പരിഷ്‌കരണത്തിലൂടെ സർക്കാരിന്റെ ജനാധിപത്യ സ്വഭാവം നഷ്ടമാകുമെന്നും ഏകാധിപത്യ രീതിയിലേക്ക് സർക്കാർ മാറുമെന്നുമാണ് വിമർശകർ പറയുന്നത്. ഇസ്‌റാഈൽ സുപ്രിംകോടതിയുടെ അധികാരം വെട്ടിക്കുറയ്ക്കുകയാണ് നെതന്യാഹു പരിഷ്‌കരണ ബില്ലിലൂടെ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ഇതോടെ സർക്കാരിനെ ആർക്കും ചോദ്യം ചെയ്യാൻ കഴിയാത്ത സ്ഥിതിയുണ്ടാക്കുമെന്നും നെതന്യാഹു കരുതുന്നത്.
പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ഇസ്‌റാഈലിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടുമെന്ന് ഇസ്‌റാഈൽ പ്രസിഡന്റ് ഐസക് ഹെർസോഗ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സർക്കാരും പ്രതിപക്ഷവും തമ്മിൽ ആശയവിനിമയത്തിന് യോഗം നടത്താൻ പ്രസിഡന്റ് തീരുമാനിച്ചിട്ടുണ്ട്്. യേഷ് അതിത് പാർട്ടി നേതാവും മുൻ പ്രധാനമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ യായിർ ലാപിഡ്, മുൻ പ്രതിരോധ മന്ത്രിയും നാഷനൽ യൂനിറ്റി പാർട്ടിയുടെ നേതാവുമായ ബെന്നി ഗാന്റ്‌സും യോഗത്തിൽ പങ്കെടുക്കും. എന്നാൽ നീതിന്യായ മന്ത്രി യാരിവ് ലെവിനെ ക്ഷണിച്ചിട്ടില്ല. ഭരണഘടന ഭേദഗതിയുടെ രൂപകൽപന ചെയ്തത് ഇദ്ദേഹമാണ്. നെതന്യാഹുവും പങ്കെടുത്തേക്കില്ല. പകരം ലിക്കുഡ് പാർട്ടിയെ പ്രതിനിധീകരിച്ച് സ്ട്രാറ്റജിക് മന്ത്രി റോൺ ഡെർമർ പങ്കെടുക്കും. എന്നാൽ സർക്കാരിനെ അനുകൂലിക്കുന്ന ഒരു വിഭാഗം റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്.
1948ൽ ഇസ്‌റാഈൽ എന്ന രാജ്യം സ്ഥാപിച്ചശേഷം നേരിടുന്ന ഏറ്റവും വലിയ ഭരണ പ്രതിസന്ധിയാണ് ഇപ്പോഴത്തെ പ്രക്ഷോഭം. തീവ്ര വലതുപക്ഷവാദികൾക്കുവേണ്ടി രാജ്യത്തിന്റെ നിയമത്തിലും മറ്റും പരിഷ്കരണത്തിനാണ് നെതന്യാഹു ശ്രമിക്കുന്നത്. രാജ്യത്ത് ആഭ്യന്തര യുദ്ധം തങ്ങൾ മുന്നിൽ കാണുന്നുവെന്ന് നെതന്യാഹുവും മാർച്ച് 27 ന് സൂചിപ്പിച്ചിരുന്നു.


ഇസ്‌റാഈലിൽ വരുംദിവസങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ വരാനിരിക്കുന്നുവെന്നാണ് ലോകം നിരീക്ഷിക്കുന്നത്. ഏകാധിപത്യത്തിനെതിരേയുള്ള ജനാധിപത്യ പ്രതിഷേധങ്ങൾ വിജയിക്കുമോയെന്ന് കണ്ടറിയാം. തങ്ങളുടെ നിർദേശം ഇസ്‌റാഈൽ തള്ളിയതിനെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ നിരാശയോടെയാണ് പ്രതികരിച്ചത്. ഇസ്‌റാഈലിന് പടിഞ്ഞാറൻ ശക്തികളെ ചൊടിപ്പിച്ച് മുന്നോട്ടുപോകാൻ കഴിയുമോയെന്ന ചോദ്യവും ബാക്കിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago
No Image

കൊല്ലത്തും ഇടുക്കിയിലും കനത്ത മഴ; മലവെള്ളപ്പാച്ചിലിൽ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു, 10 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 months ago