ഒമാനില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി
മസ്‌കത്ത് : കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഒമാനില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഞായറാഴ്ച ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ സുപ്രീം കമ്മിറ്റിയാണ് തീരുമാനം എടുത്തത്.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാസ്‌ക് ധരിക്കല്‍, അകലം പാലിക്കല്‍, ആരാധനാലയങ്ങള്‍, മാളുകള്‍,പാര്‍ക്കുകള്‍ ബീച്ചുകള്‍ തുടങ്ങിയ ഇടങ്ങളിലെ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രങ്ങളെല്ലാം ഇതോടെ അവസാനിച്ചിരിക്കുകയാണ്.
അതേസമയം പ്രായമായവര്‍,വിട്ടുമാറാത്ത രോഗമുള്ളവര്‍,രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ അടച്ച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. പനിയോ ശ്വാസകോശ രോഗമോ ഉള്ളവര്‍ വീട്ടില്‍ തന്നെ കഴിയണമെന്നും സുപ്രീം കമ്മറ്റി നിര്‍ദ്ദേശിച്ചു.
സമ്പൂര്‍ണ്ണ ലോക് ഡൗണ്‍, എയര്‍പ്പോര്‍ട്ട് അടച്ചിടല്‍, സ്‌കൂളുകള്‍ അടച്ചിടല്‍, വിദേശയാത്രാ നിരോധനം തുടങ്ങി കഴിഞ്ഞ രണ്ട് വര്‍ഷമായി അതീവ ജാഗ്രതയോടെ കര്‍ശനമായി നടപ്പിലാക്കിയ നിയന്ത്രണത്തിന്റെയും നിയന്ത്രണങ്ങളോട് ജനങ്ങളുടെ സഹകരണത്തിന്റെയും വിജയമാണ് പുതിയ തീരുമാനം. ലോകമാകെ അഭിമുഖീകരിച്ച ഭീതിതമായ സാഹചര്യത്തില്‍ നിന്നുള്ള സമ്പൂര്‍ണ മോചനം എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം പ്രയാണം നടത്താന്‍ ഒമാന്‍ ഭരണകൂടം നടത്തിയ തീവ്ര ശ്രമങ്ങളുടെ വിജയ പ്രാപ്തി കൂടിയാണ് നിയന്ത്രണം എടുത്തു കളഞ്ഞു എന്ന പുതിയ പ്രഖ്യാപനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."