HOME
DETAILS

സേവാ ഭാരതിക്ക് കൊവിഡ് മരുന്ന് വിതരണ ചുമതല നല്‍കിയ കേന്ദ്ര നടപടിക്കെതിരേ ജോണ്‍ബ്രിട്ടാസ്, കണ്ണൂരില്‍ സേവാഭാരതിയെ റിലീഫ് ഏജന്‍സിയായി പ്രഖ്യാപിച്ച് ഔദ്യോഗിക അനുമതി നല്‍കി കലക്ടര്‍

  
backup
May 25 2021 | 11:05 AM

seva-bharathi-latest-news-kerala-2021

യുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സ് വികസിപ്പിച്ച ആയുഷ്-64 എന്ന ആയുര്‍വേദ മരുന്ന് വിതരണം ചെയ്യാനുള്ള ചുമതല സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയെ ഏല്‍പ്പിച്ച നടപടിക്കെതിരെ പ്രതിഷേധം ഉയരുകയാണ്.

സി.പി.എം. രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പടെ സര്‍ക്കാര്‍ കാര്യങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് ഔദ്യോഗിക പരിവേഷം നല്‍കുന്നത് ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കൊവിഡിനെതിരേയുള്ള പോരാട്ടത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് പ്രതിരോധപ്രവര്‍ത്തനങ്ങളിലെ ഐക്യത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ജോണ്‍ ബ്രിട്ടാസ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

രാജ്യം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന കടുത്ത കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ പരമ പ്രധാനമായി വേണ്ടത് ഐക്യമാണ്. കൊവിഡ് പ്രതിരോധത്തില്‍ ഗുരുതരമായ പിഴവ് കാട്ടിയ കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ സമീപനങ്ങളിലും വിഭാഗീയതയാണ് സൃഷ്ടിക്കുന്നതെന്നും കേന്ദ്രനടപടിയെ വിമര്‍ശിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരുപം.

കേന്ദ്ര സര്‍ക്കാരിന്റെ പിന്നിലെയും മുന്നിലെയും ചാലകശക്തി ആര്‍എസ്എസ് ആണ്. എന്നാല്‍ സര്‍ക്കാര്‍ കാര്യങ്ങളില്‍ പരിവാര്‍ സംഘടനകള്‍ക്ക് ഔദ്യോഗിക പരിവേഷം നല്‍കുന്നത് ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല.
ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സ് വികസിപ്പിച്ച ആയുഷ്-64 എന്ന ആയുര്‍വേദ മരുന്ന് വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം ആര്‍എസ്എസ് പോഷകസംഘടനയായ സേവാ ഭാരതിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. മലേറിയക്ക് വേണ്ടി വികസിപ്പിച്ച ആയുര്‍വേദ കൂട്ടാണ് ഇതെങ്കിലും പ്രകടമായ ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്ക് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇത് നല്‍കാമെന്നാണ് ആയുഷിന്റെ തീരുമാനം. സേവാഭാരതി പ്രവര്‍ത്തകര്‍ അങ്ങനെ വീടുതോറും കയറി ഈ മരുന്ന് വിതരണം ചെയ്യും. അതിനായി അവര്‍ക്ക് പ്രത്യേക പാസ് നല്‍കണമെന്നാണ് ബന്ധപ്പെട്ട പ്രാദേശിക ഏജന്‍സികളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. (ഉത്തരവ് ഇതോടൊപ്പം)
ആര്‍എസ്എസിന്റെ മൂന്നാമത്തെ സര്‍സംഘചാലക് ആയ ദേവറസ് രൂപീകരിച്ച പോഷകസംഘടനയായ സേവാഭാരതി വിദ്യാഭ്യാസ-ആരോഗ്യ മേഖലയില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലക്ഷ്യംവെച്ച് കൊണ്ടുള്ളതാണ്. ഈ സംഘടനയ്ക്ക് ഔദ്യോഗിക പരിവേഷം നല്‍കുന്നത് ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. രാജ്യം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന കടുത്ത കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ നമുക്ക് പരമ പ്രധാനമായി വേണ്ടത് ഐക്യമാണ്. കോവിഡ് പ്രതിരോധത്തില്‍ ഗുരുതരമായ പിഴവ് കാട്ടിയ കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ സമീപനങ്ങളിലും വിഭാഗീയതയാണ് സൃഷ്ടിക്കുന്നത്.

കേന്ദ്ര സർക്കാരിൻ്റെ പിന്നിലെയും മുന്നിലെയും ചാലകശക്തി ആർഎസ്എസ് ആണ്. എന്നാൽ സർക്കാർ കാര്യങ്ങളിൽ പരിവാർ സംഘടനകൾക്ക്...

Posted by John Brittas on Monday, May 24, 2021

കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടത് നേതാക്കള്‍ രംഗത്തെത്തി. ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം രാജ്യസഭാകക്ഷി നേതാവ് എളമരം കരീം കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന് കത്തുനല്‍കി.

അതേസമയം സേവാ ഭാരതിയെ റിലീഫ് ഏജന്‍സിയായി പ്രഖ്യാപിച്ച് കണ്ണൂര്‍ ജില്ലാ കലക്ടര്‍.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിലേക്ക് സേവാഭാരതി എന്ന സംഘടനയെ റിലീഫ് ഏജന്‍സിയായി പ്രഖ്യാപിച്ചുകൊണ്ട് കലക്ടര്‍ ഉത്തരവിറക്കി.കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തിലേറെയായി ജില്ലാഭരണകൂടത്തിനോടും ആരോഗ്യവകുപ്പിനോടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടും സഹകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന സേവാഭാരതി എന്ന സംഘടനയെ ഏജന്‍സിയായി പ്രഖ്യാപിക്കുന്നതിന് സെക്രട്ടറി അപേക്ഷ സമര്‍പ്പിച്ചത് പ്രകാരമാണ് ഔദ്യോഗിക അനുമതി നല്‍കാന്‍ തീരുമാനമായതെന്ന് കലക്ടര്‍ ഉത്തരവില്‍ പറയുന്നു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്നതിനെതിരേ
ഇടത് നേതാക്കള്‍ പ്രതിഷേധിച്ച് പരസ്യമായി രംഗത്ത് വരുമ്പോഴാണ് ഇത്തരം വിചിത്ര നടപടി എന്നതും ശ്രദ്ധേയമാണ്.

ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് ഇങ്ങനെ

കൊവിഡ് 19 രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ജില്ലയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ കൊവ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago