'കുറച്ചത് റോഡ് സെസ്, സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്ന തീരുവയല്ല' കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍
ന്യൂഡല്‍ഹി: ഇന്ധനത്തിന്റെ എക്‌സൈസ് നികുതി കുറച്ചതുകൊണ്ടുള്ള നഷ്ടം കേന്ദ്രത്തിന് മാത്രമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സംസ്ഥാനങ്ങളുമായി പങ്കിടുന്ന അടിസ്ഥാന എക്‌സൈസ് നികുതിയില്‍ മാറ്റംവരുത്തിയിട്ടില്ല. റോഡ് സെസ് ഇനത്തില്‍ പിരിക്കുന്ന തുകയാണ് കുറച്ചത്. രണ്ട് തവണ കുറച്ചതിന്റെയും ബാധ്യത കേന്ദ്രത്തിന് മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.
അടിസ്ഥാന എക്‌സൈസ് തീരുവ, പ്രത്യേക അഡീഷണ്‍ എക്‌സൈസ് തീരുവ, റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ്, അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് സെസ് എന്നിവ ചേരുന്നതാണ് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി. ഇതില്‍ അടിസ്ഥാന എക്‌സൈസ് തീരുവ സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്നതും മറ്റുള്ള പങ്കുവെക്കാത്തതുമാണ്. സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്ന അടിസ്ഥാന എക്‌സൈസ് തീരുവയില്‍ തൊട്ടിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു കണക്കുകള്‍ നിരത്തിക്കൊണ്ടുള്ള ധനമന്ത്രിയുടെ വിശദീകരണം.
4/ Basic ED which is sharable with states has not been touched.
— Nirmala Sitharaman (@nsitharaman) May 22, 2022
Therefore, the entire burden of these two duty cuts (made in Nov, 21 and yesterday) is borne by the Centre.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."