നരേന്ദ്രന്‍ കമ്മിഷന്‍- പാലോളി കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ നടപ്പാക്കണം: മെക്ക
കൊച്ചി: ജസ്റ്റിസ് നരേന്ദ്രന്‍ കമ്മിഷന്‍ കണ്ടെത്തിയ 18525 തസ്തികകളുടെ കുറവും സംവരണ തസ്തികകളിലെ നഷ്ടവുമടക്കമുള്ള ബാക്ക്‌ലോഗ് നികത്തുന്നതിന് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തണമെന്ന് എറണാകുളത്ത് ചേര്‍ന്ന് മെക്കയുടെ 27ാം വാര്‍ഷിക കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
ഓരോ പത്തുവര്‍ഷവും ജീവനക്കാരുടെ ജാതിതിരിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് സംവരണ നഷ്ടം തട്ടിപ്പെടുത്തി പരിഹാരമുണ്ടാക്കണമെന്ന നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശം പ്രാവര്‍ത്തികമാക്കണം. പാലോളി കമ്മറ്റിയുടെ പ്രധാന ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനായി നരേന്ദ്രന്‍ കമ്മിഷന്‍ മാതൃകയില്‍ പുതിയൊരു കമ്മിഷനെ നിയമിച്ച് സത്വര നടപടികളിലൂടെ സാമൂഹ്യ നീതിയുടെ നിര്‍വഹണം ഉറപ്പ് വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
28ാം സ്ഥാപകദിന സമ്മേളനവും വാര്‍ഷിക കൗണ്‍സില്‍ യോഗവും ദേശീയ പ്രസിഡന്റ് എ.എസ്.എ റസാഖ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം അലിയാരുകുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.കെ അലി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ സ ി.ബി കുഞ്ഞുമുഹമ്മദ് വരവ് ചെലവ് കണക്കും ഹെഡ്ക്വാര്‍ട്ടേഴ്‌സ് സെക്രട്ടറി കെ.എം അബ്ദുല്‍ കരീം മെക്ക ന്യൂസ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
പുതിയ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി
പ്രസിഡന്റ് - എം അലിയാരുകുട്ടി (കൊല്ലം), ജനറല്‍ സെക്രട്ടറി - എന്‍.കെ അലി (എറണാകുളം), ട്രഷറര്‍ - സി.ബി കുഞ്ഞുമുഹമ്മദ് (തൃശൂര്‍), ഓര്‍ഗനൈസിങ് സെക്രട്ടറി- ടി.എസ് അസീസ് (ഇടുക്കി), ഹെഡ്ക്വാര്‍ട്ടേഴ്‌സ് സെക്രട്ടറി - കെ.എം അബ്ദുല്‍ കരീം (എറണാകുളം), വൈസ് പ്രസിഡന്റുമാര്‍ - പി.എം.എ ജബ്ബാര്‍ (പെരുന്തല്‍മണ്ണ), സി.എച്ച് ഹംസ മാസ്റ്റര്‍ (മലപ്പുറം), പ്രൊഫ. ഇ അബ്ദുല്‍ റഷീദ് (തിരുവനന്തപുരം), എന്‍.സി ഫാറൂഖ് എന്‍ജിനീയര്‍ (പാലക്കാട്), എച്ച് ബഷീര്‍കോയ മുസ്‌ലിയാര്‍ (കൊല്ലം), സെക്രട്ടറിമാര്‍ - ഡോ. പി നസീര്‍ (തിരുവനന്തപുരം), യു റഷീദ് (ആലപ്പുഴ), പി.എ സീതി മാസ്റ്റര്‍ (തൃശൂര്‍), എം.എ ലത്തീഫ് (കൊല്ലം), എ.ഐ മുബീന്‍ (എറണാകുളം), എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ എം.എ മജീദ് കുന്നിക്കോട് (കൊല്ലം), എം കമാലുദ്ദീന്‍ (കൊല്ലം), അര്‍ത്തിയില്‍ അന്‍സാരി (കൊല്ലം), ഡോ. എസ് ഷിഹാബുദ്ദീന്‍ (കൊല്ലം), എം അഖ്‌നിസ് (ആലപ്പുഴ), എ ജമാല്‍ മുഹമ്മദ് (എറണാകുളം), എം.എ അനീസ് (തൃശൂര്‍), പി ഹൈദ്രോസ് (മലപ്പുറം), സി.ി കുഞ്ഞയമു (മലപ്പുറം), ഹബീബ് ആറ്റൂര്‍ (തൃശൂര്‍), എം.പി മുഹമ്മദ് (ഇടുക്കി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."