പ്രീമിയര്‍ ലീഗില്‍ സിറ്റി ആധിപത്യം തുടരുന്നു; കിരീടം നിലനിര്‍ത്തി
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം തുടര്‍ച്ചയായ രണ്ടാം തവണയും മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. ലീഗില്‍ ഇന്നലെ നടന്ന അവസാന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ പരാജയപ്പെടുത്തിയാണ് സിറ്റിയുടെ കിരീട നേട്ടം. ഇത്തിഹാദ് സ്റ്റേഡിയത്തില്‍ ആസ്റ്റണ്വില്ലക്കെതിരേ സിറ്റിക്ക് ജയം അനുവാര്യമായിരുന്നു. എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റി രണ്ട് ഗോളിന് പിറകില്‍ പോയ ശേഷം തിരിച്ചുവന്ന് മൂന്ന് ഗോളടിച്ചായിരുന്നു കിരീടം നിലനിര്‍ത്തിയത്. മത്സരം പുരോഗമിക്കുന്നതിനിടെ 37ാം മിനുട്ടില്‍ മാറ്റി കാഷിന്റെ ഗോളില്‍ വില്ല മുന്നിലെത്തി.
സമനില ഗോളിനായി പൊരുതുന്നതിനിടെ ഇത്തിഹാദിനെ നിശബ്ദമാക്കി വില്ല രണ്ടാം ഗോളും സ്വന്തമാക്കി. വില്ലയുടെ ബ്രസീലിയന്‍ താരം ഫിലിപ്പ് കുട്ടീഞ്ഞോയായിരുന്നു രണ്ടാം ഗോള്‍ സ്വന്തമാക്കിയത്. രണ്ട് ഗോള്‍ വീണതോടെ സിറ്റി സമ്മര്‍ദത്തിലായി. 76ാം മിനുട്ടിലായിരുന്നു സിറ്റി തിരിച്ചുവരവിന് തുടക്കമിട്ടത്.
ഐകര്‍ ഗുണ്ടോകന്റെ ഗോളില്‍ ഒരു ഗോള്‍ തിരിച്ചടിച്ച് സ്കോര്‍ 2- 1 എന്നാക്കി മാറ്റി. ജയം വേണമെന്ന വാശിയില്‍ പൊരുതിയ സിറ്റി 81ാം മിനുട്ടില്‍ ഗുണ്ടോകനിലൂടെ രണ്ടാം ഗോളും നേടി സമനില നേടി. സിറ്റി 78ാം മിനുട്ടില്‍ റോഡ്രിയിലൂടെ മൂന്നാം ഗോളും നേടി കിരീടം ഉറപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."