ചെടികള്‍ ശബ്ദമുണ്ടാക്കും, ഉറക്കെ കരയും; പുതിയ കണ്ടെത്തല്‍
ചെടിയെ സ്വന്തം മക്കളെ പോലെ നോക്കി വളര്‍ത്തുന്നവരുണ്ട്. ഒന്ന് വാടി തളര്‍ന്നാല്‍ കാരണം തിരക്കി ആശ്വസിപ്പിക്കുകയും പൂവും കായും വരുമ്പോള്‍ അതിന്റെ സന്തോഷം പങ്കുവയ്ക്കുന്നവരെയും കാണുമ്പോള്‍ കളിയാക്കാന്‍ വരട്ടെ കാര്യമുണ്ട്.
വളരുകയും പുഷ്പിക്കുകയും കായ്ക്കുകയും മാത്രമല്ല അവ സംസാരിക്കുകയും ചെയ്യുമെന്നാണ് പുതിയ കണ്ടെത്തല്‍. ഇസ്രാഈലിലെ ടെല്‍ അവീവ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്റേതാണ് കണ്ടെത്തല്‍.
ചെടികള്‍ സംസാരിക്കുകയും ചെയ്യുമെന്നാണ് കണ്ടെത്തല്‍. പ്രത്യേകിച്ച് വളരെ സമ്മര്‍ദത്തില്‍ കഴിയുന്ന ചെടികള്‍. അവ കരയുന്നതുപോലെ ശബ്ദമുണ്ടാക്കും.
മനുഷ്യരുടെ അതേ ഉച്ചത്തിലുള്ള ശബ്ദമാണ് ഉണ്ടാക്കുന്നതെങ്കിലും ആവൃത്തി കൂടുതലായതിനാല്‍ നമുക്ക് കേള്‍ക്കാനാകില്ല. സെല്‍ എന്ന ജേണലിലാണ് പഠന വിവരം പുറത്തുവിട്ടിരിക്കുന്നത്.
തക്കാളിയും പുകയിലയും കൂടാതെ, ഗോതമ്പ്, ചോളം, കള്ളിമുള്‍ച്ചെടി, ഹെന്‍ബിറ്റ് എന്നിവയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ഇവയെ വ്യത്യസ്ത അവസ്ഥയിലൂടെ കടത്തിവിട്ട ശേഷമാണ് ശബ്ദം റെക്കോര്‍ഡ് ചെയ്തത്.
ചില ചെടികള്‍ക്ക് അഞ്ചു ദിവസത്തോളം വെള്ളമൊഴിച്ചില്ല, ചിലതിന്റെ തണ്ടുകള്‍ മുറിച്ചു മാറ്റി, ചില ചെടികളെ സ്പര്‍ശിച്ചതേയില്ല. ഈ ചെടികളെയെല്ലാം ശാന്തമായ, പശ്ചാത്തല ശബ്ദങ്ങളൊന്നുമില്ലാത്ത ഒറ്റപ്പെട്ട പ്രദേശത്ത് ശബ്ദം കൃത്യമായി കേള്‍ക്കാന്‍ സാധിക്കന്ന അക്വാസ്റ്റിക് ബോക്‌സിലാണ് വെച്ചത്.
അതില്‍ ശബ്ദം റെക്കോര്‍ഡ് ചെയ്യാനുള്ള അള്‍ട്രാസോണിക് മൈക്രോഫോണുകളും സെറ്റ് ചെയ്തിരുന്നു. 20-250 കിലോ ഹെര്‍ട്‌സ് ശബ്ദം റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കുന്ന മൈക്രോഫോണുകളായിരുന്നു ഇവ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."