സമസ്ത തമിഴ്നാട് കൺവൻഷൻ നാളെ ചെന്നൈയിൽ
ചെന്നൈ
തമിഴ്നാട് സ്റ്റേറ്റ് സമസ്ത കോഡിനേഷൻ കൺവൻഷൻ നാളെ രാവിലെ 10ന് ചെന്നൈ അടയാർ സിറ്റി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കും. സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാർ ഉദ്ഘാടനം ചെയ്യും. പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനാകും. സമസ്ത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ. എൻ.എ.എം അബ്ദുൽ ഖാദർ, എക്‌സിക്യൂട്ടിവ് അംഗം എസ്. സഈദ് മുസ് ലിയാർ വിഴിഞ്ഞം, സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് ജന. മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, എസ്.ഐ.സി സഊദി നാഷനൽ കമ്മിറ്റി ചെയർമാൻ അലവിക്കുട്ടി ഒളവട്ടൂർ, കെ. കുഞ്ഞുമോൻ ഹാജി, എം. ശംസുദ്ദീൻ, ഹാഫിസ് ശമീർ വെട്ടം, പി. ഹംസ പോണ്ടിച്ചേരി, മുനീറുദ്ദീൻ ഹാജി, ക്രസന്റ് സൈതലവി, ഇബ്റാഹിം ഹാജി നോവൾട്ടി, സൈഫുദ്ദീൻ ചെമ്മാട് പ്രസംഗിക്കും.
തമിഴ്‌നാട് സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്ന് ഇരുനൂറോളം പ്രതിനിധികൾ കൺവൻഷനിൽ സംബന്ധിക്കും. തമിഴ്നാട്ടിൽ സമസ്തയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള കർമപദ്ധതികൾക്കും സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് തമിഴ്നാട്ടിലെ പറങ്കിപ്പെട്ട് പടുത്തുയർത്തിയ വിദ്യാഭ്യാസ സമുച്ചയത്തിന്റെ 28ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കും കൺവൻഷൻ അന്തിമരൂപം നൽകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."