HOME
DETAILS

ആസ്‌ത്രേലിയയിൽ ഇനി അൽബനീസ് യുഗം

  
backup
May 23 2022 | 05:05 AM

%e0%b4%86%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b2%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%85%e0%b5%bd%e0%b4%ac%e0%b4%a8%e0%b5%80


തെരഞ്ഞെടുപ്പിൽ
തോൽവി സമ്മതിച്ച്
നിലവിലെ പ്രധാനമന്ത്രി
സിഡ്‌നി
ആസ്‌ത്രേലിയയിൽ തെരഞ്ഞെടുപ്പുഫലം പൂർണമായും പുറത്തുവരും മുമ്പേ ലിബറൽ പാർട്ടി നേതാവ് കൂടിയായ നിലവിലെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൻ പരാജയം സമ്മതിച്ചു. ഇതോടെ, ലേബർ പാർട്ടി നേതാവ് ആന്തണി നോർമാൻ അൽബനീസിന്റെ (59) നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിലെത്തും. 1996 മുതൽ പാർലമെന്റംഗമാണ് അൽബനീസ്. കെവിൻ റൂഡിന്റെ നേതൃത്വത്തിലുള്ള ലേബർ സർക്കാരിൽ ആക്ടിങ് പ്രധാനമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
2019 മുതൽ പ്രതിപക്ഷ നേതാവായിരുന്ന അൽബനീസ് ലേബർ പാർട്ടിയുടെ ഇടതുവിഭാഗത്തിലെ കരുത്തനായാണ് അറിയപ്പെടുന്നത്. കഷ്ടപ്പാടുകളും പ്രതിസന്ധികളും അതിജീവിച്ചാണ് അൽബനീസ് ആസ്‌ത്രേലിയൻ പ്രധാനമന്ത്രി കസേരയിലെത്തുന്നത്. വികലാംഗയായ മാതാവിന്റെ പെൻഷനായിരുന്നു കുടുംബത്തിന്റെ വരുമാനം. എന്നാൽ, ഈ പ്രതിസന്ധികളെ പോരാടാനുള്ള വീര്യമാക്കി മാറ്റുകയായിരുന്നു അൽബനീസ്. 2007ൽ ആരംഭിച്ച ആസ്‌ത്രേലിയ, ഇന്ത്യ, ജപ്പാൻ, യു.എസ് എന്നിവയുടെ തന്ത്രപരവും സുരക്ഷാപരവുമായ ഫോറമായ ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗി (ക്വാഡ്)ലെ കക്ഷികളുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് ആദ്യ പരിഗണനയെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് അൽബനീസ് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ അൽബനീസിന്റെ വരവ് ഇന്ത്യയുമായുള്ള ആസ്‌ത്രേലിയയുടെ ബന്ധം കൂടുതൽ ദൃഢമാകാൻ സാധ്യതയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago