ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി പ്രോസിക്യൂട്ടര്‍മാരെ ലീഗല്‍ സെല്ലിലേക്ക് മാറ്റിയ നടപടി ഹൈക്കോടതി തടഞ്ഞു
കൊച്ചി: ലക്ഷദ്വീപിലെ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യുട്ടര്‍ ഉള്‍പ്പെടെയുള്ളവരെ ലീഗല്‍ അഡ്മിനിസ്‌ട്രേഷന്‍ സെല്ലില്‍ ഡെപ്യുട്ടേഷനില്‍ നിയമിച്ച ദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ് ഹൈക്കോതി റദ്ദാക്കി.
പ്രോസിക്യുട്ടര്‍മാരില്ലാതെ കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകില്ലെന്നു ചൂണ്ടണ്ടിക്കാട്ടിയാണ് കോടതി നടപടി. പ്രോസിക്യുട്ടര്‍മാരെ നിയമിക്കുന്നത് കോടതിയിലെ പ്രോസിക്യുഷന്‍ ജോലികള്‍ക്കുവേണ്ടിയാണെന്നും മറ്റു ജോലികള്‍ക്ക് വിടാനാവില്ലെന്നും കോടതി വ്യക്തമാക്കി. പ്രോസിക്യുട്ടര്‍മാരെ കോടതികളില്‍ നിന്നും മാറ്റി സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ സെല്ലിലേക്ക് മാറ്റിയ നടപടിയാണ് വിമര്‍ശനത്തിനിടയാക്കിയത്.
സെക്രട്ടേറിയറ്റ് ലീഗല്‍ സെല്ലിലെ കെട്ടിക്കിടക്കുന്ന ജോലികള്‍ തീര്‍ക്കുന്നതിനു ഇനിയൊരുത്തരവുണ്ടണ്ടാകുന്നതു വരെയാണ് പ്രോസിക്യൂട്ടര്‍മാരെ ഡെപ്യൂട്ടേഷനില്‍ നിയമിച്ചു കഴിഞ്ഞ 21ന് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേള്‍ ഉത്തരവിട്ടത്. കഴിഞ്ഞ രണ്ടണ്ടു മാസമായി പ്രോസിക്യുട്ടര്‍മാരെ ഡെപ്യുട്ടേഷനില്‍ വിട്ടിരിക്കുകയാണെന്നു ലക്ഷദ്വീപ് സബ് ജഡ്ജ് റിപോര്‍ട്ട് ചെയ്തിട്ടുണ്ടെണ്ടന്നു കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കോടതികളില്‍ ഒരു കേസുകളും വിചാരണയ്ക്ക് വയ്ക്കാറില്ലെന്നും കോടതി വ്യക്തമാക്കി.
കോടതിയുടെ സാധാരണയുള്ള നടത്തിപ്പിനു അമിനി ദ്വീപീലുള്ള സി.ജെ.എം കോടതിയിലേതുള്‍പ്പെടെ ജോലികളില്‍ തുടരാന്‍ പ്രോസിക്യുട്ടര്‍മാരോട് കോടതി നിര്‍ദേശിച്ചു.അഡ്മിനിസ്‌ട്രേറ്റര്‍ ലക്ഷദ്വീപിലെ ക്രിമിനല്‍ നീതി സംവിധാനത്തില്‍ അധികാര ദുര്‍വിനിയോഗമാണ് നടത്തുന്നതെന്നു ഹരജിക്കാരന്‍ വ്യക്തമാക്കി. ആന്ത്രോത്തിലേയും അമിനി ദ്വീപിലേയും പ്രോസിക്യൂട്ടര്‍മാരെയാണ് സര്‍ക്കാര്‍ തസ്തികയില്‍ ഡെപ്യുട്ടേഷനില്‍ നിയമിച്ചത്. ലക്ഷദ്വീപില്‍ പ്രോസിക്യുട്ടര്‍മാര്‍ക്ക് സ്ഥിര നിയമനമില്ലെന്നും കരാറടിസ്ഥാനത്തിലാണ് നിയമനമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. സ്ഥിരതയുള്ള പ്രോസിക്യുഷന്‍ സംവിധാനത്തിന് അഡ്മിനിസ്‌ട്രേറ്റര്‍ നടപടി സ്വീകരിച്ചിട്ടില്ല. ഇത്തരം പ്രവര്‍ത്തികള്‍ നീതിന്യായ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തും. കഴിഞ്ഞ മാര്‍ച്ച് മുതല്‍ വിചാരണയ്ക്ക് നിശ്ചയിച്ചിരുന്ന കേസുകള്‍ നടപടിക്രമങ്ങള്‍ യാതൊന്നും നടക്കാതെ നീണ്ടണ്ടുപോകുകയാണ്. ജുഡിഷ്യല്‍ സംവിധാനത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഇടപെടാനുള്ള അധികാരമില്ലെന്നു ഹരജിയില്‍ പറയുന്നു. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എം. ആര്‍ അനിത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ലക്ഷദ്വീപ് സ്വദേശിയായ പി .എ മുഹമ്മദ് സലീം ആഡ്വ. ആര്‍. രോഹിത് മുഖേന സമര്‍പ്പിച്ച ഹരജി പരിഗണിച്ചത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ കൂടാതെ ജില്ലാ കലക്ടര്‍, അഡി. ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹരജി സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."