HOME
DETAILS

ഫലസ്തീന്‍ ജനതയ്‌ക്കെതിരേ വിദ്വേഷപ്രചാരണം ഒമാനില്‍ ഇന്ത്യന്‍ അധ്യാപകനെ പിരിച്ചുവിട്ടു

  
backup
May 25 2021 | 19:05 PM

6415151214-2


മസ്‌കത്ത്: ട്വിറ്ററിലൂടെ ഫലസ്തീനികള്‍ക്കെതിരേ വിദ്വേഷപ്രചാരണം നടത്തിയ ഇന്ത്യന്‍ അധ്യാപകന് ഒമാനിലെ ജോലി നഷ്ടമായി. നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ അധ്യാപകനായ ഡോ. സുധീര്‍ കുമാര്‍ ശുക്ലയെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.


ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തിയ മനുഷ്യക്കുരുതിയെ അനുകൂലിച്ചും ഇസ്‌റാഈലിനു പിന്തുണ പ്രഖ്യാപിച്ചുമാണ് ഇയാള്‍ ട്വീറ്റിയത്. ഇതോടെ ഇയാളുടെ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ അപ്പോഴും തന്റെ പോസ്റ്റുകളെ ന്യായീകരിക്കുകയായിരുന്നു ഈ അധ്യാപകന്‍. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ അധ്യാപകന്റെ ക്ലാസുകള്‍ ബഹിഷ്‌കരിക്കുന്ന സ്ഥിതി വന്നതോടെയാണ് സര്‍വകലാശാല അധികൃതര്‍ അധ്യാപകനെ പിരിച്ചുവിട്ടത്.
ജോലി പോകുമെന്നായതോടെ സുധീര്‍ കുമാര്‍ തന്റെ പോസ്റ്റുകള്‍ പിന്‍വലിക്കുകയും മാപ്പുചോദിക്കുകയും ചെയ്‌തെങ്കിലും പ്രതിഷേധം അടങ്ങിയില്ല.


അവസാനം ഇയാള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂര്‍ണമായി നീക്കംചെയ്തു.
നേരത്തെ ഇന്ത്യയിലെ സി.എ.എ-എന്‍.ആര്‍.സി വിരുദ്ധ സമരങ്ങള്‍ക്കെതിരേയും ഈ അധ്യാപകന്‍ വിദ്വേഷപൂര്‍ണമായ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തിരുന്നു. വിഷയം ശ്രദ്ധയില്‍ പെട്ടതോടെ ചില ഒമാന്‍ സ്വദേശികള്‍ ഇന്ത്യന്‍ എംബസിയെ സമീപിച്ചിരുന്നു.
സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള വിദ്വേഷപ്രചാരണങ്ങള്‍ക്കെതിരേ എംബസി പ്രചാരണം തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ ഇന്ത്യന്‍ പ്രവാസികള്‍ ഒമാന്‍ നിയമങ്ങള്‍ പാലിക്കുകയും ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദം ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യണമെന്ന് എംബസി നിര്‍ദേശിച്ചു. അഞ്ചുലക്ഷത്തോളം ഇന്ത്യക്കാര്‍ ഒമാനില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ കൂടുതലും മലയാളികളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago
No Image

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് നേരെ വെടിവെയ്പ്പ്; പരിഭ്രാന്തരായി യാത്രക്കാ‍ർ

International
  •  a month ago
No Image

നോല്‍ കാര്‍ഡ് സംവിധാനം ഡിജിറ്റലാക്കാന്‍ പേയ്‌മെന്റ് എക്‌സലന്‍സ് സെന്‍ന്റര്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago