HOME
DETAILS

വാണിജ്യ പങ്കാളിത്തം: ഗോളടിച്ച് ബംഗാളും ഗോവയും

  
backup
May 25 2021 | 19:05 PM

%e0%b4%b5%e0%b4%be%e0%b4%a3%e0%b4%bf%e0%b4%9c%e0%b5%8d%e0%b4%af-%e0%b4%aa%e0%b4%99%e0%b5%8d%e0%b4%95%e0%b4%be%e0%b4%b3%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%97%e0%b5%8b%e0%b4%b3


കോട്ടയം: കേരള ഫുട്‌ബോളിനെ വാണിജ്യ പങ്കാളിക്ക് പൂര്‍ണമായും അടയറ വെയ്ക്കുന്ന നീക്കവുമായി കെ.എഫ്.എ മുന്നോട്ടു പോകുമ്പോള്‍ ഗോവയിലും പശ്ചിമ ബംഗാളിലും നിയന്ത്രണം അസോസിയേഷനുകളുടെ കൈകളില്‍ ഭദ്രം. ടൂര്‍ണമെന്റുകളുടെ നടത്തിപ്പും തത്സമയ സംപ്രേഷണവും സ്‌പോണ്‍സര്‍മാരെ കണ്ടെത്തലുമാണ് വാണിജ്യ പങ്കാളിയുടെ ചുമതല.

അസോസിയേഷനുകളുടെ അധികാര പരിധിയില്‍ കൈകടത്താനാവില്ല. 14 കോടി രൂപയ്ക്കാണ് അക്കോര്‍ഡ് സ്‌പോര്‍ട്‌സ് വി.ഡി.കെ എന്ന സ്ഥാപനത്തിന് ബംഗാളിലെ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഐ.എഫ്.എ) കരാര്‍ നല്‍കിയത്. കഴിഞ്ഞ വര്‍ഷമായിരുന്നു നാല് സീസണിലേക്കുള്ള കരാര്‍ നിലവില്‍ വന്നത്. പരസ്യ രംഗത്ത് 30 വര്‍ഷ പാരമ്പര്യമുള്ള സ്ഥാപനമാണ് അക്കോര്‍ഡ് സ്‌പോര്‍ട്‌സ് വി.ഡി.കെ. ഗോവ പ്രഫഷനല്‍ ലീഗില്‍ മാത്രം വാണിജ്യ പങ്കാളിയാവാന്‍ 1.20 കോടിയാണ് ഇതേ സ്ഥാപനം ഗോവ ഫുട്‌ബോള്‍ അസോസിയേഷന് വാഗ്ദാനം ചെയ്തത്. മൂന്ന് സീസണുകളിലേക്കു ആദ്യ വര്‍ഷം 30 ലക്ഷവും തുടര്‍ന്നുള്ള രണ്ടു സീസണുകളില്‍ 40, 50 ലക്ഷം വീതവുമായിരുന്നു വാഗ്ദാനം. എന്നാല്‍, കേരള ഫുട്‌ബോളിലെ എല്ലാ അവകാശങ്ങളും 12 വര്‍ഷത്തേക്ക് തീറെഴുതുന്ന രീതിയാലാണ് മീരാന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് സ്‌കോര്‍ലൈന്‍ കണ്‍സോര്‍ഷ്യവുമായി കരാര്‍ ഉണ്ടാക്കാനുള്ള കരട് കെ.എഫ്.എ തയ്യാറാക്കി ഭാരവാഹി യോഗത്തില്‍ അവതരിപ്പിച്ചത്. പ്രതിവര്‍ഷം ലഭിക്കുന്നതാകട്ടെ 85 ലക്ഷവും. വാണിജ്യപങ്കാളിയെ കണ്ടെത്താനുള്ള കെ.എഫ്.യുടെ ബിഡില്‍ മൂന്ന് കമ്പനികള്‍ മാത്രമാണ് പങ്കെടുത്തത്. ഇതു മൂന്നിന്റെയും ഉടമയും ഒരാള്‍ തന്നെ. ദേശീയതലത്തില്‍ പ്രചാരണം നല്‍കാതെയാണ് വാണിജ്യപങ്കാളിയെ തേടിയുള്ള ബിഡ് ക്ഷണിച്ചതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

കരാറില്‍ മാറ്റങ്ങള്‍
വരുത്തിയേക്കും

കോട്ടയം: വാണിജ്യപങ്കാളിക്കായി തയ്യാറാക്കിയ കരട് കരാറിലെ നിബന്ധനകള്‍ വിവാദമായതോടെ ചെറിയ മാറ്റങ്ങള്‍ വരുത്തി നടപ്പാക്കാന്‍ നീക്കം. കരാറിന്റെ പകര്‍പ്പുകള്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് കെ.എഫ്.എ ഇന്ന് നല്‍കും. നിബന്ധനകള്‍ പരിശോധിച്ച് അഭിപ്രായങ്ങള്‍ അറിയിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന് ശേഷം ഓണ്‍ലൈനില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്ന് കരാറിന് അംഗീകാരം നല്‍കിയ ശേഷം ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കും. വിവാദമായ കരാറിന്റെ കരടിനെതിരേ ശക്തമായ പ്രതിഷേധമാണ് ഫുട്‌ബോള്‍ മേഖലയില്‍ നിന്ന് ഉയരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  a month ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  a month ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  a month ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  a month ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  a month ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  a month ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  a month ago