ലൈപോസോമല്‍ ആംഫോടെറിസിന്‍ രണ്ടുദിവസമായി സ്‌റ്റോക്കില്ല ബ്ലാക്ക് ഫംഗസ്: മരുന്നിന് ക്ഷാമം തുടരുന്നു
സ്വന്തം ലേഖകന്‍
കോഴിക്കോട്: മ്യൂകോര്‍മൈകോസിസ് ഫംഗല്‍ (ബ്ലാക്ക് ഫംഗസ് ) ബാധിച്ചവര്‍ക്ക് നല്‍കുന്ന ലൈപോസോമല്‍ ആംഫോടെറിസിന്‍ മരുന്ന് ക്ഷാമം രൂക്ഷമായി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ട് ദിവസമായിട്ടും മരുന്നില്ലാത്തതിനാല്‍ കുത്തിവയ്പ്പ് മുടങ്ങി.
വൃക്കരോഗികളായ ഫംഗല്‍ബാധിതര്‍ക്ക് നല്‍കുന്ന പാര്‍ശ്വഫലങ്ങളില്ലാത്ത മരുന്നാണ് ലൈപോസോമല്‍ ആംഫോടെറിസിന്‍. സംസ്ഥാനത്തെവിടെയും ഇതു സ്റ്റോക്കില്ല.ഈ സാഹചര്യത്തില്‍ മറ്റു രോഗികള്‍ക്കു നല്‍കുന്ന ആംഫോടെറിസിന്‍ ബി മരുന്ന് ഡോസ് കുറച്ച് വൃക്കരോഗികള്‍ക്ക് നല്‍കുകയാണ്. ആംഫോടെറിസിന്‍ ബി ഇന്നലെ അന്‍പത് വയല്‍ എത്തിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കടുത്ത ചികിത്സയിലുള്ള 19 പേരില്‍ ആറുപേര്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. ആറു പേര്‍ക്ക് പ്രതിദിനം 36 വയല്‍ ലൈപോസോമല്‍ ആംഫോടെറിസിന്‍ ആവശ്യമുണ്ട്.ആംഫോടെറിസിന്‍ ബി ആവശ്യത്തിന് സ്‌റ്റോക്കുണ്ടെങ്കിലും പാര്‍ശ്വഫലങ്ങളുണ്ടാകുമെന്ന ആശങ്കയുണ്ട്. വൃക്കയെ ബാധിക്കാന്‍ സാധ്യതയേറെയാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ലൈപോസോമല്‍ ആംഫോടെറിസിന് വയലിന് 3000 രൂപയായതുകൊണ്ടുതന്നെ അധികം സ്‌റ്റോക്ക് ചെയ്യാറില്ല.
പ്രതിദിനം ഒരു രോഗിക്ക് ആറ് വയല്‍ കുത്തിവയ്പ്പ് എടുക്കണം. അതായത് 18,000 രൂപയുടെ മരുന്ന് ആവശ്യമാണ്. സംസ്ഥാനത്ത് ഏറ്റവും ക്ഷാമമുള്ളത് ലൈപോസോമല്‍ ആംഫോടെറിസിനാണ്. ആംഫോടെറിസിന്‍ ബി ആണെങ്കില്‍ ഒരു വയലിന് 300 രൂപയേ വില വരുന്നുള്ളു. തിരുവനന്തപുരത്തെ കെ.എം.സി.എല്ലില്‍നിന്നാണ് മരുന്നെത്തിക്കുന്നത്. ലൈപോസോമലിന് കടുത്ത ക്ഷാമമുള്ളതിനാല്‍ സംസ്ഥാനം കേന്ദ്രസര്‍ക്കാറിന്റെ സഹായം തേടിയിട്ടുണ്ട്.
ഇപ്പോഴത്തെ മ്യൂകോര്‍മൈകോസിസ് ബാധിതരുടെ കണക്കനുസരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാത്രം പ്രതിദിനം 84 വയല്‍ മരുന്ന് ആവശ്യമായി വരും. രാജ്യാന്തരതലത്തില്‍ത്തന്നെ ലൈപോസോമല്‍ ആംഫോടെറിസിന് ക്ഷാമമുണ്ടെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഇ.എന്‍.ടി വിദഗ്ധനായ ഡോ. സുനില്‍കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."