'ബുര്‍ഖ ധരിക്കേണ്ട, മക്കളെ ആരും തീവ്രവാദിയെന്ന് വിളിക്കില്ല' ഹിന്ദു യുവാക്കളെ വിവാഹം കഴിച്ചാല്‍ മുസ്‌ലിം സ്ത്രീകള്‍ക്കുള്ള നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കാജല്‍ ഹിന്ദുസ്ഥാനിയുടെ വിദ്വേഷ പ്രസംഗം
അഹ്മഹാബാദ്: മുസ്‌ലിം സ്ത്രീകളോട് ഹിന്ദു യുവാക്കളെ വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ട് തീവ്ര വലതുപക്ഷ പ്രവര്‍ത്തക കാജല്‍ ഹിന്ദുസ്ഥാനി എന്നറിയപ്പെടുന്ന കാജല്‍ സിംഗ്ല. ഹിന്ദു യുവാക്കളെ വിവാഹം ചെയ്താലുള്ള ഗുണങ്ങള്‍ അക്കമിട്ടു നിരത്തിയാണ് അവരുടെ വിദ്വേഷ പ്രസംഗം. ഗുജറാത്തിലെ ഗീര്‍ സോമനാഥ് ജില്ലയിലെ ഉനയില്‍ വിശ്വ ഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും ചേര്‍ന്ന് സംഘടിപ്പിച്ച രാമനവമി പരിപാടിയിലായിരുന്നു പ്രസംഗം. അവരുടെ ഓരോ വാക്കിനും ആള്‍ക്കൂട്ടം ആര്‍ത്തു വിളിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയിലുണ്ട്.
ഹിന്ദു പുരുഷനെ വിവാഹം കഴിച്ചാല്‍ മുസ്‌ലിം സ്ത്രീക്ക് ധാരാളം സ്വാതന്ത്ര്യം ലഭിക്കുമെന്ന് കാജല്‍ പറഞ്ഞു. 'നിങ്ങള്‍ ഹിന്ദു പുരുഷന്‍മാരെ വിവാഹം കഴിച്ചാല്‍ നിങ്ങള്‍ക്ക് സഹ പത്‌നിമാരുണ്ടാകില്ല. നിങ്ങള്‍ കുട്ടികളെ ഉല്‍പാദിപ്പിക്കുന്ന യന്ത്രങ്ങളാകില്ല. നിങ്ങളുടെ കുട്ടികളെ ആരും തീവ്രവാദികള്‍ എന്ന് വിളിക്കുകയും ഇല്ല.
Location: Gir Somnath, Gujarat
— HindutvaWatch (@HindutvaWatchIn) April 1, 2023
On March 30, Kajal Shingla aka Kajal Hindusthani delivered hate speech targeting Muslim women at a Ram Navami event. She called on Muslim women to marry Hindu men. pic.twitter.com/axzfJFDO8w
നിങ്ങളെ ഹിന്ദു ആണുങ്ങള്‍ സംരക്ഷിക്കും. നിങ്ങളോട് ആരും അവിഹിതത്തിന് വരില്ല. നിങ്ങള്‍ ഹിന്ദുവായാല്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. 45 ഡിഗ്രി ചൂടില്‍ നിങ്ങള്‍ക്ക് ബുര്‍ഖ ഇടേണ്ടിവരില്ല'' കാജലിന്റെ വിദ്വേഷ പ്രസംഗത്തില്‍ അവര്‍ പറഞ്ഞു. നിങ്ങളെ ആരും വ്യഭിചാരത്തിന് നിര്‍ബന്ധിക്കില്ലെന്നും തീവ്ര വലതുപക്ഷ പ്രവര്‍ത്തക തന്റെ പ്രസംഗത്തില്‍ പറയുന്നുണ്ട്. പ്രസംഗത്തിലുടനീളം കേള്‍വിക്കാര്‍ വന്‍ ആരവം മുഴക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
അതേസമയം, കാജല്‍ ഹിന്ദുസ്ഥാനി രാമനവമിക്ക് നടത്തിയ പ്രസംഗം ഇതരസമുദായത്തില്‍ സ്പര്‍ധക്ക് കാരണമായെന്നും അത് പരിഹരിക്കാന്‍ തങ്ങള്‍ ശാന്തി സമിതി രൂപീകരിച്ചെന്നും എസ്.പി ശ്രീപാല്‍ ശേഷ്മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."