ലക്ഷദ്വീപിനെ സംരക്ഷിക്കുക: എസ് ഐ സി ബുറൈദ
ബുറൈദ: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ കിരാത നിയമങ്ങൾ നടപ്പാക്കുക വഴി ദ്വീപിനെ മറ്റൊരു കശ്മീർ ആക്കാനുള്ള ഫാസിസ്റ്റു നീക്കത്തിലും ദ്വീപിലെ എല്ലാ ഡയറി ഫാമുകളും അടക്കാനും, വെറ്റിനററി സർജന്റെ നേതൃത്വത്തിൽ മൃഗങ്ങളെ ലേലം ചെയ്യാനും ഉത്തരവിട്ട നടപടിയിൽ സമസ്ത ഇസ്‌ലാമിക് സെന്റർ ബറൈദ സെൻട്രൽ കമ്മിറ്റി പ്രതിഷേധിച്ചു. ദ്വീപ് നിവാസികളുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായ പാൽ ഉത്പാദനം പൂർണ്ണമായും ഇല്ലാതാക്കുന്ന ബിജെപി ഗവണ്മെന്റിന്റെ നിലപാട് വിവേചനപരാമായ നയങ്ങളുടെ ഭാഗമാണെന്നും കമ്മിറ്റി ആരോപിച്ചു.
ജനങ്ങളുടെ വരുമാനം മാർഗ്ഗം ഇല്ലാതാക്കിയും പാൽ ഉത്പാദനം നിർത്തലാക്കിയും ലക്ഷദ്വീപിൽ വിറ്റഴിക്കാൻ ഒരുങ്ങുന്ന അമൂൽ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനാണ് ദ്വീപ് നിവാസികളുടെ തീരുമാനം. രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട സർക്കാർ അവർക്ക് ഉപകാരം ചെയ്യുന്നതിന് പകരം അവരെ ഉപദ്രവിക്കുകയാണ്. ഇതിനെതിരെ മതേതര ചേരിയിൽ നിന്ന് അതി ശക്തമായ പ്രതിഷേധം ഉണ്ടാവണമെന്നും ലക്ഷദീപ് ജനതയുടെ പരമ്പരാഗത ജീവിത രീതികള അട്ടിമറിക്കുന്ന നിയമവ്യവസ്ഥകൾ നടപ്പിലാക്കുന്ന അഡ്മിനിസ്ട്രേറ്ററെ തിരിച്ച് വിളിക്കണമെന്നും കൺവൻഷൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.
ഖാഫില അമീർ അബ്ദു സമദ് മൗലവി വേങ്ങൂരിന്റെ അധ്യക്ഷതയിൽ എസ്ഐസി ബുറൈദ കമ്മിറ്റി പ്രസിഡൻറ് സയ്യിദ് അബ്ദുറഹ്മാൻ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്തു. അബ്ദുറഷീദ് ദാരിമി പ്രാർത്ഥന നിർവ്വഹിച്ചു. ഡോ: ഹസീബ് പുതിയങ്ങാടി സ്വാഗതവും ശിഹാബുദ്ദീൻ തലക്കട്ടുർ നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."