വികസന വിഷയം ചര്‍ച്ചക്കെടുത്ത് സാമ്പത്തിക കൗണ്‍സില്‍
റിയാദ്: രാജ്യത്തിന്റെ വികസന പ്രശ്‌നം കൗണ്‍സില്‍ ഓഫ് ഇക്കണോമിക് ആന്‍ഡ് ഡെവലപ്‌മെന്റ് അഫയേഴ്‌സ് ചര്‍ച്ച ചെയ്യുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പുറത്തിറക്കിയ ത്രൈമാസ റിപ്പോര്‍ട്ടില്‍ സാമ്പത്തിക ആസൂത്രണ മന്ത്രാലയ രൂപവത്കരണം ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ചര്‍ച്ചക്ക് വിഷയമായി.
നിരവധി റിപ്പോര്‍ട്ടുകള്‍ യോഗം ചര്‍ച്ച ചെയ്തു. 2022 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന പൊതുബജറ്റിനെ സംബന്ധിച്ചും കൗണ്‍സില്‍ ചര്‍ച്ചചെയ്തു. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രകടനത്തെക്കുറിച്ചുള്ള നാഷനല്‍ സെന്റര്‍ ഫോര്‍ പബ്ലിക് ഏജന്‍സി പെര്‍ഫോമന്‍സ് മെഷര്‍മെന്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ടും വിഷയമായി.
രാജ്യത്തിന്റെ ഭാവി പ്രതീക്ഷകള്‍, കാഴ്ചപ്പാടുകള്‍, ശിപാര്‍ശകള്‍, ആഗോള സമ്പദ് വ്യവസ്ഥയുടെ അവസ്ഥ എന്നിവ ഉള്‍പ്പെടെ ദേശീയ സമ്പദ്‌വ്യവസ്ഥയുടെ പ്രധാനപ്പെട്ട സംഭവവികാസങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രകടന സൂചിക, പൊതു ഏജന്‍സികളുടെ സംരംഭങ്ങളുടെ സാഹചര്യം, റമദാനിലെ ഉംറ സീസണ്‍ വിലയിരുത്തുന്നതിന്റെ ഫലങ്ങള്‍ തുടങ്ങി പ്രധാനപ്പെട്ട ശിപാര്‍ശകളും ചര്‍ച്ചയില്‍ ഉള്‍പ്പെടുന്നു.
മാലിന്യ സംസ്‌കരണ മേഖലയെ സമ്പദ് വ്യവസ്ഥയിലേക്ക് മാറ്റുന്നതിനായി നാഷനല്‍ സെന്റര്‍ ഫോര്‍ വേസ്റ്റ് മാനേജ്‌മെന്റ് ആന്‍ഡ് റീസൈക്ലിങ് സമര്‍പ്പിച്ച പ്രോജക്ടും കൗണ്‍സില്‍ അവലോകനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."