പണമടക്കാൻ തയ്യാറല്ല: ന്യൂയോർക്ക് ടൈംസിന്റെ 'ബ്ലൂടിക്ക്' ഒഴിവാക്കി എലോൺ മസ്ക്
ലോകപ്രശസ്ത മാധ്യമ സ്ഥാപനമായ അമേരിക്കയിലെ ന്യൂയോർക്ക് ടൈംസിന്റെ ട്വിറ്റർ പേജിനുള്ള ബ്ലൂടിക്ക് വെരിഫിക്കേഷൻ എടുത്ത് കളഞ്ഞ് ട്വിറ്റർ. ‘ബ്ലൂടിക്കി’ന് വേണ്ടി പണമടക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് നടപടി. പണമടക്കാത്ത ആർക്കും ബ്ലൂടിക്ക് നൽകേണ്ടന്നാണ് എലോൺ മസ്കിന്റെ തീരുമാനം.
നേരത്തെ പ്രശസ്തരായ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മറ്റും നൽകിയിരുന്ന നീല വെരിഫിക്കേഷൻ ബാഡ്ജിന് പ്രതിമാസം നിശ്ചിത തുക ഈടാക്കുന്നതാണ് പുതിയ പദ്ധതി. എലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷമാണ് ഇത്തരത്തിൽ ഒരു വിവാദ തീരുമാനം ഉണ്ടായത്. എന്നാൽ, ലോസ് ഏഞ്ചൽസ് ടൈംസ് പോലുള്ള മറ്റ് പ്രസിദ്ധീകരണങ്ങളും വൈറ്റ് ഹൗസ് പോലുള്ള പൊതു സ്ഥാപനങ്ങളും ലെബ്രോൺ ജെയിംസ് ഉൾപ്പെടെയുള്ള സെലിബ്രിറ്റികളും ബ്ലൂ ടിക്ക് സേവനങ്ങൾക്ക് പണം നൽകില്ലെന്ന പ്രസ്താവനയുമായി രംഗത്ത് വന്നിരുന്നു.
ഇതേ പരാമർശവുമായാണ് ന്യൂയോർക്ക് ടൈംസ് രംഗത്ത് വന്നത്. '‘ബ്ലൂടിക്കി’ന് വേണ്ടി ഇലോൺ മസ്കിന് പണം നൽകാൻ തങ്ങൾ തയ്യാറല്ല" ന്യൂയോർക് ടൈംസ് അറിയിച്ചു. ഔദ്യോഗിക സ്ഥാപനങ്ങൾക്ക് ട്വിറ്റർ നൽകിവരുന്ന ഗോൾഡൻ വെരിഫിക്കേഷൻ മാർക്കും ന്യൂയോർക്ക് ടൈംസിന് നൽകിയിട്ടില്ല.
‘ഞങ്ങളുടെ ഇൻസ്റ്റിറ്റ്യൂഷണൽ ട്വിറ്റർ അക്കൗണ്ടുകളുടെ വെരിഫിക്കേഷനായി പ്രതിമാസ ഫീസ് അടയ്ക്കാൻ ഞങ്ങൾ പദ്ധതിയിടുന്നില്ല," - ന്യൂയോർക് ടൈംസ് വക്താവ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."