കര്‍ണാടകയില്‍ ഒരു ജെ.ഡി.എസ് എം.എല്‍.എ കൂടി രാജിവെച്ചു; കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചന
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടകയില്‍ ഒരു ജെ.ഡി.എസ് എം.എല്‍.എ കൂടി രാജിവെച്ചു. അര്‍സികെരെ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എ ആയ കെ.എം ശിവലിംഗ ഗൗഡയാണ് പാര്‍ട്ടിവിട്ടത്. കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം.ശിവലിംഗ ഗൗഡ നിയമസഭാ സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്‌ഡെക്ക് രാജിക്കത്ത് കൈമാറി. ജെ.ഡി.എസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഗൗഡ ഏതാനും മാസങ്ങളായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം.
ഹസന്‍ ജില്ലയിലെ അര്‍സികെരെ മണ്ഡലത്തില്‍നിന്ന് മൂന്നുതവണ എം.എല്‍.എ ആയിട്ടുള്ള നേതാവാണ് ശിവലിംഗ ഗൗഡ.താന്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് ഗൗഡ അടുത്തിടെ സൂചന നല്‍കിയിരുന്നു. അടുത്ത മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അര്‍സികെരെയില്‍നിന്ന് കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥിയായി അദ്ദേഹം മത്സരിച്ചേക്കുമെന്നാണ് വിവരം.കഴിഞ്ഞ ഒരാഴ്ചക്കിടെ പാര്‍ട്ടി വിടുന്ന മൂന്നാമത്തെ ജെ.ഡി.എസ് എം.എല്‍.എ ആണ് ശിവലിംഗ ഗൗഡ. ഗബ്ബി എം.എല്‍.എ എസ്.ആര്‍ ശ്രീനിവാസ് മാര്‍ച്ച് 27ന് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
അര്‍കല്‍ഗുഡ് എം.എല്‍.എ ആയിരുന്ന എ.ടി രാമസ്വാമി രാജിവെച്ച് ബി.ജെ.പിയിലാണ് ചേര്‍ന്നത്. ഓപ്പറേഷന്‍ താമരയെന്ന ഓമനപ്പേരിട്ട ജനപ്രതിനിധികളെ കുതിരക്കച്ചവടത്തിനു തുടക്കമിട്ട സംസ്ഥാനമാണു കര്‍ണാടക.പാര്‍ട്ടിയും പദവിയുമൊന്നും പണത്തിനും സ്ഥാനങ്ങള്‍ക്കും അപ്പുറം പോകില്ലെന്ന് പഠിച്ച നേതാക്കന്‍മാരും ജനപ്രതിനിധികളും ഇപ്പോള്‍ സ്വന്തം നിലയ്ക്കാണ് ഓപ്പറേഷനുകള്‍.
ഫെബ്രുവരി 20നു ചിക്കമംഗളുരുവിലെ ബി.ജെ.പി നേതാവ് ഡി.തിമ്മയ്യ, മുന്‍ എം.എല്‍.എ. കിരണ്‍കുമാര്‍, വൊക്കലിഗ നേതാവ് സന്ദേശ് നാഗരാജ്, ജെ.ഡി.എസ് നേതാവും തുമുകുരു മുന്‍എം.എല്‍.എയുമായ എച്ച്. നിംഗപ്പ, ബി.ജെ.പി എം.എല്‍.എസി പുട്ടണ്ണ എന്നിവര്‍ കോണ്‍ഗ്രസിലെത്തിയതോടെയാണു നേതാക്കന്‍മാരുടെ മരുപ്പച്ച തേടിയുള്ള ചാട്ടങ്ങള്‍ക്കു തുടക്കമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."