HOME
DETAILS

16,000 ഭക്ഷണ പാക്കറ്റുകൾ, 200 സന്നദ്ധപ്രവർത്തകർ: അഞ്ച് ലക്ഷം ഇഫ്താർ ഭക്ഷണമൊരുക്കി ദുബൈയിലെ കുടുംബം

  
backup
April 02 2023 | 17:04 PM

dubai-family-serving-16000-iftar-food-packets-daily

ദുബൈ: റമദാനിലെ ഓരോ ദിനത്തിലും ചൂടുള്ള ഭക്ഷണം, വെള്ളം, പഴങ്ങൾ, ഈത്തപ്പഴം എന്നിവ നിറച്ച ഒരു ട്രക്ക് ആവശ്യക്കാരെ തേടി യാത്രപുറപ്പെടുകയാണ്. ഗുണനിലവാരമുള്ള ഭക്ഷണം വാങ്ങാൻ കഴിയാത്തവരും പാചകം ചെയ്യാൻ അറിയാത്തവരുമായ സാധാരണക്കാരായ മനുഷ്യരുടെ വിശപ്പടക്കാൻ വേണ്ടിയാണ് ഈ ട്രക്ക് പുറപ്പെടുന്നത്. ഡിഐപി, സജ്ജ, ടീകോം, അൽ ഖൂസ് തുടങ്ങിയ സ്ഥലങ്ങളിലെയെല്ലാം സാധാരണക്കാർക്കായി ഈ ട്രക്ക് റമദാനിലുടനീളം മുന്നോട്ട് കുതിക്കുകയാണ്.

ഒരു ദുബൈ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള ഒരു സംരംഭത്തിന്റെ ഭാഗമായാണ് ദിനംപ്രതി പതിനാറായിരത്തോളം പേർക്ക് ഇഫ്താറിനുള്ള ഭക്ഷണം നൽകുന്നത്. ഇത്രയും വലിയ അളവിലുള്ള ഭക്ഷണം തയ്യാറാക്കുന്നത് നിസ്സാരകാര്യമല്ല. മാംസം, അരി, മറ്റ് അസംസ്കൃത വസ്തുക്കൾ തുടങ്ങിയവ ഉപയോഗിച്ച് ഇഫ്താർ വിരുന്നിനുള്ള തയ്യാറെടുപ്പ് അതിരാവിലെ ആരംഭിക്കുന്നു.

ദുബായിലെയും അജ്മാനിലെയും ഒന്നിലധികം അടുക്കളകളിലേക്ക് ആവശ്യമായ ഇനങ്ങൾ കൊണ്ടുപോകുന്നു. അവിടെ പാചകക്കാർ രാവിലെ 7 മണിക്ക് തയ്യാറെടുപ്പുകൾ ആരംഭിക്കുന്നു. അവർക്ക് 7,500 കിലോഗ്രാം മട്ടൺ അല്ലെങ്കിൽ ചിക്കൻ പാകം ചെയ്യണം. പിന്നീട് അത് 16,000 അലുമിനിയം ഫോയിൽ ഫുഡ് പാക്കറ്റുകളിൽ പായ്ക്ക് ചെയ്ത് വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കണം. പറയുമ്പോൾ എളുപ്പത്തിൽ തീരുമെങ്കിലും ഇത് അത്ര എളുപ്പം തീർക്കാവുന്ന ഒരു ജോലിയല്ല.

പ്രധാന ഭക്ഷണത്തിന് പുറമെ 16,000 വാട്ടർ ബോട്ടിലുകൾ, 4,000 കിലോ പഴങ്ങൾ, 200 കിലോ ഈത്തപ്പഴം എന്നിവയും ദിവസവും വിതരണം ചെയ്യുന്നുണ്ട്. ഇതും കൃത്യമായി ഓരോ പാക്കറ്റിലും നിറയ്ക്കണം. ഒട്ടും എളുപ്പമല്ല. ഇങ്ങനെ 16,000 പേർക്കാണ് റമദാനിലുടനീളം ഭക്ഷണം എത്തിക്കുന്നത്.

മലാവിയിലെ സഹോദരന്മാരായ ഇമ്രാൻ കരീമും മുഹമ്മദ് കരീമും അവരുടെ കുടുംബാംഗങ്ങളും നയിക്കുന്ന 'ഹാപ്പിഹാപ്പി യുഎഇ' ഡ്രൈവിന്റെ ഭാഗമാണ് മഹത്തായ ഈ ഇഫ്താർ ഭക്ഷണം. യുഎഇ ആസ്ഥാനമായുള്ള ക്ഷേമ സംഘടനയായ മോഡൽ സർവീസ് സൊസൈറ്റിയുമായി ചേർന്നാണ് ഈ ഇഫ്താർ സംരംഭം മുന്നോട്ട് പോകുന്നത്.

മുൻ ബോക്സിംഗ് ചാമ്പ്യനായ അമീർ ഖാൻ ഉൾപ്പെടെ 200 - ലധികം സന്നദ്ധ പ്രവർത്തകർ ഈ സംരംഭത്തിൽ പങ്കുചേരുന്നു. "ഇത് മലാവി സഹോദരങ്ങളുടെ മഹത്തായ പരിശ്രമമാണ്. ഈ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നതും അവയ്‌ക്കൊപ്പമുള്ള നോമ്പ് തുറക്കുന്നതും ഒരു വലിയ വികാരമാണ്. ഇത് സാധാരണക്കാരായ ആളുകൾക്ക് വേണ്ടി കൂടുതൽ പ്രവർത്തിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നു. ഞങ്ങളുടെ സൽകർമ്മങ്ങൾ അല്ലാഹു സ്വീകരിക്കട്ടെ," മുൻ ചാമ്പ്യൻ അമീർ ഖാൻ പറയുന്നു.

“ഈ റമദാനിന്റെ അവസാനത്തോടെ അര ദശലക്ഷത്തിലധികം ഭക്ഷണം വിതരണം ചെയ്യാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്,” ഇമ്രാൻ കരീം പറഞ്ഞു. യു.എ.ഇ.യിലുടനീളമുള്ള ആളുകളെ ഒരുമിച്ച് സേവിക്കാനും സമൂഹത്തിന് തിരികെ നൽകാനുമുള്ള സമയമാണ് റമദാൻ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

റമദാനിൽ ഗുണനിലവാരമുള്ള ഭക്ഷണം പാകം ചെയ്യാനോ വാങ്ങാനോ കഴിയാത്ത ആളുകൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിലാണ് Happyhappyuae ഡ്രൈവ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലേബർ ക്യാമ്പുകൾ, മസ്ജിദുകൾ, മറ്റ് സ്ഥലങ്ങൾ എന്നിങ്ങനെയുള്ള ആളുകൾ കൂടുതലുള്ളിടത്താണ് ഭക്ഷണം വിതരണം ചെയ്യുന്നത്.

"ഈ സംരംഭത്തിൽ ചേരാൻ പുതിയ സന്നദ്ധ പ്രവർത്തകരെ സ്വാഗതം ചെയ്യുന്നു. ഞങ്ങൾ സാമ്പത്തിക സംഭാവനകൾ തേടുന്നില്ല. സന്നദ്ധ പ്രവർത്തകർക്ക് ഞങ്ങൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച സമ്മാനം അവരുടെ വിലപ്പെട്ട സമയമാണ്” ഇമ്രാൻ പറഞ്ഞു.

കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago