HOME
DETAILS

വിഭവവിനിയോഗം കാര്യക്ഷമമാവണം

  
backup
April 02 2023 | 18:04 PM

5435134153-2
എസ്.വി മുഹമ്മദലി തൊഴിലും തൊഴിലിടങ്ങളും ഇന്ന് ജീവിതോപാധി മാത്രമല്ല, വിദ്യാഭ്യാസവുമായി ഇഴചേർന്നുനിൽക്കുന്ന അനുദിനം വികസിക്കുന്ന അതിജീവന മേഖലയാണ്. നൈപുണീ വികാസം (SKill development) വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യമായി പ്രൈമറിതലം മുതൽതന്നെ പരിഗണിക്കപ്പെട്ടുപോരുന്നുണ്ട്. നമ്മുടെ പഠിതാക്കളിൽ 50 ശതമാനത്തോളമേ വായന, എഴുത്ത്, മനനം തുടങ്ങിയ കാര്യങ്ങളിൽ തത്പരരായ പാണ്ഡിത്യ ബുദ്ധി (Scholastic intelligence) ഉൾക്കൊള്ളുന്നവരായുള്ളൂ. ബാക്കിയുള്ളവർ സാങ്കേതിക, ക്രിയാത്മക, നേതൃപരമായ മികവുകൾ ഉള്ളവരാണ്. ഇത്തരക്കാരെ വിവിധങ്ങളായ നൈപുണീ വികാസ മേഖലകളിലേക്കു കടത്തിവിട്ടു ജീവിതഭദ്രതയും അതുവഴി ആത്മാഭിമാനബോധവും (Self- Esteem) ഉള്ളവരാക്കി മാറ്റുന്നതിനുള്ള നല്ല സ്ഥാപനങ്ങളും ഉണ്ടായി വരണം. മികച്ച തൊഴിലുകൾ പഠിക്കുന്നവരെ രണ്ടാം തരക്കാരായും പുസ്തകങ്ങൾ പഠിക്കുന്നവരെ ഒന്നാം തരക്കാരായും കാണുന്ന മനോഭാവമുണ്ടായത് സഗൗരവം കാണണം. നമ്മുടെ തൊഴിലില്ലാപ്പട തെരുവിൽ അരക്ഷിതരായി സമയം കളഞ്ഞു തിന്മകൾക്ക് വഴിവയ്ക്കുകയും അവരെ നന്നാക്കാനുള്ള പ്രബോധന പ്രവർത്തനങ്ങൾക്കു വേണ്ടി വലിയ കർമശേഷി ഉപയോഗിക്കുകയും ചെയ്യുന്നത് വലിയ ഭാരമാണ്. അതിനെക്കാൾ എത്രയോ എളുപ്പവും പ്രായോഗികവുമായിരിക്കും നല്ല തൊഴിലിടങ്ങളിലേക്ക് അവരെ ആനയിക്കുക എന്നുള്ളത്. NSDC, ASAP, SKILL INDIA, KELTRON തുടങ്ങിയ സർക്കാർ സംവിധാനങ്ങൾ തൊഴിൽ പരിശീലനങ്ങൾ മാത്രം ലക്ഷ്യമാക്കിയുള്ളതാണ്. ഇതിനു ചുവടുവച്ചുള്ള ബദൽരീതികൾ കേന്ദ്രീകൃതമായ രീതിയിൽ നടപ്പിൽവരുത്താൻ നമുക്ക് സാധിക്കും. അതിനുള്ള സൗകര്യങ്ങളും മനുഷ്യവിഭവശേഷിയും ഇന്ന് കരുതലായുണ്ട്. ആരോഗ്യമേഖല മറ്റൊരു പ്രധാനകാര്യമാണ്. കുറേ ഡോക്ടർമാരും ഹോസ്പിറ്റലും ഉണ്ടാവുകയെന്ന ഉപരിതല വ്യാഖ്യാനമല്ല ഇതിനു നൽകേണ്ടത്. മഹല്ലുകൾ എന്ന പ്രാദേശിക യൂനിറ്റിൽ ഒരു ജനതയുടെ നല്ല ആരോഗ്യത്തിനു വേണ്ടതെല്ലാം ഉണ്ടാവണം. ഇഞ്ചക്ഷൻ എടുക്കാനോ മരണം ഉറപ്പിക്കാനോ കഴിവുള്ള എത്ര ആരോഗ്യപ്രവർത്തകർ നമുക്കുണ്ടായി എന്നതു കൊവിഡ് കാലത്തു എല്ലാവർക്കും ബോധ്യമായതാണ്. നമ്മുടെ സ്ത്രീവിദ്യാഭ്യാസത്തിന്റെ കാര്യത്തിലുണ്ടാവേണ്ട കാഴ്ചപ്പാടാണ് പ്രധാനം. എല്ലാവരെയും മത പണ്ഡിതകളാക്കി മാറ്റുകയെന്നതാണോ കാലത്തിന്റെ ആവശ്യം എന്നത് പരിശോധിക്കപ്പെടേണ്ടതുണ്ട്. മൂല്യബോധമുള്ള പ്രൊഫഷണലുകളെ ആവശ്യത്തിനനുസരിച്ച് ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങളൂം ഉണ്ടാവേണ്ടതുണ്ട്; അതിനുള്ള സ്ഥാപനങ്ങളും. സ്ത്രീകൾ ചെയ്യേണ്ട ജോലി അവർതന്നെ ചെയ്യണമല്ലോ. പല പ്രദേശങ്ങളിലും ഉചിത നഴ്‌സറി ടീച്ചറെപ്പോലും കിട്ടാനില്ലെന്ന അവസ്ഥയിൽനിന്നു തുടങ്ങുന്നുണ്ട് ആസൂത്രണ മികവിന്റെ ദാരിദ്ര്യം. ഏറ്റവും ചെറുത് ഒന്നു ഉദാഹരിച്ചുവെന്നു മാത്രം. മൂല്യബോധമുള്ള ശാസ്ത്രജ്ഞന്മാരും നല്ല ഗവേഷകരുമുണ്ടാവേണ്ടത് അവഗണിക്കാനാവാത്ത ആവശ്യമാണ്. പ്രപഞ്ച രഹസ്യങ്ങളെ കണ്ടെത്തുകയും മൂല്യവത്തായ രീതിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നത് നമ്മുടെ അസ്തിത്വമുറപ്പിക്കുന്നതിന്റെ പുതിയ കാലത്തെ ചേരുവകൾ തന്നെയാണ്. ഇവയെല്ലാം നേരത്തെ ആസൂത്രണം ചെയ്ത് പരിശീലിപ്പിക്കുന്ന വിദ്യാഭ്യാസ രീതിയുടെ ഭാഗമാകുമ്പോൾ സമയനഷ്ടവും ഊർജ ചോർച്ചയുമില്ലാതെ നമുക്ക് റിസൾട്ടുകൾ കിട്ടിക്കൊണ്ടിരിക്കും. ഗവേഷണ താൽപര്യമുള്ള പ്രതിഭകളെ കണ്ടെത്തി ജൂനിയർ സയന്റിസ്റ്റുമാരായി വളർത്തിയെടുക്കാനുള്ള ശ്രമങ്ങൾ സെക്കൻഡറി തലം കഴിഞ്ഞ ഉടനെത്തന്നെ ആരംഭിക്കണം. അതൊരു വേറിട്ട മിഷനായി സമുദായം ഏറ്റെടുക്കണം. നാഷണൽ കരിക്കുലം ഫ്രൈംവർക്കിൽ 5 +3+3+4 എന്ന ഒരു പാറ്റേണാണ് ചർച്ച ചെയ്തുവരുന്നത്. ഇതിൽ 14 മുതൽ 18 വയസുവരെയുള്ള വിദ്യാർഥികളെ ഒരു പഠനഗ്രൂപ്പായി കണക്കാക്കുകയാണ്. നിലവിലുള്ള 9,10,11,12 ക്ലാസുകൾ ഇങ്ങനെ ഒരു ഗ്രൂപ്പായി വരുമ്പോൾ അതിനനുസരിച്ചുള്ള മാറ്റങ്ങൾ വളരെ ആസൂത്രിതമായി ഉണ്ടാക്കിയെടുക്കുക എളുപ്പമാണ്. അക്കാദമിക വിദഗ്ധരും സാമൂഹ്യശാസ്ത്രജ്ഞന്മാരും പണ്ഡിതരും ചേർന്ന് ഇതിനുവേണ്ടിയുള്ള നല്ല ആലോചനകൾ ഉണ്ടാക്കിയെടുക്കേണ്ട സമയമാണിത്. പുതിയ സ്ഥാപനങ്ങൾ ഉണ്ടാക്കുകയല്ല, നിലവിലുള്ള സിസ്റ്റത്തെ നവീകരിച്ചെടുക്കുകയാണ് വേണ്ടത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ ഇത്തരം ചിന്തകൾക്ക് ജീവനുണ്ടാക്കിയെടുക്കാനാകണം. നിലവിലുള്ള കെട്ടിടങ്ങളെയും വിഭവ സ്രോതസ്സുകളെയും സമർഥമായി വിനിയോഗിക്കുന്നതിൽ വിജയിക്കണം. അക്കാദമിക മേഖലയിൽ വികാര പ്രകടനങ്ങളെക്കാൾ വിവേകപൂർണവും വിചാരപരവുമായ ഇടപെടലുകൾക്കാണ് സ്ഥാനം. അതിനു വേണ്ടിയുള്ള പാകപ്പെടലും പരുവപ്പെടുത്തലും തന്നെയാവും നമ്മുടെ മുന്നിലുള്ള ഏറ്റവും ശ്രമകരമായ ദൗത്യം. അവസരങ്ങളും സാധ്യതകളുമാണ് വിദ്യാഭ്യാസ മേഖലയെ എപ്പോഴും സമ്പന്നമാക്കി നിലനിർത്തുന്നത്. ഒന്നു മാത്രം ശരിയെന്ന പിടിവാശിക്കു അവിടെ വലിയ വിലയുണ്ടാവില്ല. മുൻപ് ശരിയായിരുന്ന കാര്യം ഇപ്പോൾ ശരിയല്ലാതെ വരാം. തീരെ ശരിയല്ലെന്നു പറയുന്നതിലും ആപേക്ഷികമായ ശരികൾ കണ്ടെത്താം. ചർച്ചകളും സംവാദങ്ങളും തന്നെയാണ് വേണ്ടത്. ഏറ്റവും മികച്ചത് കണ്ടെത്തി സ്വീകരിക്കാനുള്ള മനോഭാവം കൊണ്ടുനടക്കുകയും വേണം. സമുദായത്തിന് ഏറ്റവും നന്മ വരുന്ന വഴികളെക്കുറിച്ച് എല്ലാവരും ചിന്തിക്കേണ്ട സമയമാണിത്. നിലവിലെ കാർമേഘങ്ങളിൽ നിന്ന് അനുഗൃഹീതമായ പുതിയൊരു മഴ പെയ്യുമെന്ന പ്രതീക്ഷയിൽ നമുക്ക് കാത്തിരിക്കാം. (അവസാനിച്ചു)


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  18 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  18 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  18 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  18 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  18 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  18 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  18 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  18 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  18 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  18 days ago