ലക്ഷദ്വീപ്: മുസ്‌ലിംലീഗ് ദേശീയ പ്രതിഷേധം നാളെ
മലപ്പുറം: ജനാധിപത്യ അവകാശങ്ങളും സാംസ്‌കാരിക തനിമയും സംരക്ഷിക്കാനുള്ള ലക്ഷദ്വീപ് ജനതയുടെ പോരാട്ടത്തിനൊപ്പം രാജ്യം ഒറ്റക്കെട്ടായി നിലയുറപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റര്‍ ഒരു ജനതയുടെ അവകാശങ്ങളത്രയും കവര്‍ന്നെടുക്കുകയാണ്.
വിഷയത്തില്‍ സര്‍വകക്ഷി ധാരണക്ക് പാര്‍ട്ടി ശ്രമം നടത്തും. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി മുഴുവന്‍ പാര്‍ട്ടികളുടേയും യോജിച്ചുള്ള മുന്നേറ്റമാണ് ആവശ്യമെന്നും യോഗം അഭിപ്രായപ്പെട്ടു.
ലക്ഷദ്വീപ് വിഷയം മുന്‍നിര്‍ത്തി നാളെ ദേശവ്യാപക പ്രതിഷേധ ദിനമായി ആചരിക്കാനും തീരുമാനിച്ചു. വൈകുന്നേരം നാലിന് വീടുകളില്‍ പ്ലക്കാര്‍ഡുകളുമായി ഓരോ കുടുംബങ്ങളും കൊവിഡ് മാനദണ്ഡം പാലിച്ച് പ്രതിഷേധത്തിന്റ ഭാഗമാകണമെന്ന് ദേശീയ കമ്മിറ്റി അഭ്യര്‍ഥിച്ചു. ഈ വിഷയത്തില്‍ പ്രചാരണ, പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പോഷക ഘടകങ്ങള്‍ക്കും യോഗം നിര്‍ദേശം നല്‍കി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.പ്രൊഫ.ഖാദര്‍ മൊയ്തീന്‍,സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍,പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി,നിയുക്ത എം.പിമാരായ പി.വി അബ്ദുല്‍ വഹാബ്,എം.പി അബ്ദുസ്സമദ് സമദാനി,നവാസ് ഖനി എം.പി , ഇഖ്ബാല്‍ അഹമ്മദ്,ഡോ.മതീന്‍ ഖാന്‍, ദസ്തഗീര്‍ ആഗ, ഇബ്രാഹിം സേഠ്,അബ്ദുല്‍ ഖാദര്‍,അബ്ദുറഹ്മാന്‍ ,അബ്ദുല്‍ ബാസിത്ത്,പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, അഡ്വ.ഫൈസല്‍ ബാബു,ടി.പി അഷ്‌റഫ് അലി, മുഹമ്മദ് അര്‍ഷദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."