റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം
റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.ജൂണ്‍ 30 വരെയാണ് സമയ പരിധി.
പൊതുവിതരണ സമ്പ്രദായത്തിലെ തിരിമറിയും വ്യാജ റേഷന്‍ കാര്‍ഡുകളും കണ്ടു പിടിയ്ക്കാനാണ് ഇത്തരം നീക്കമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ഇതു വരെ ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും ബന്ധിപ്പിക്കാത്തവരാണെങ്കില്‍ എങ്ങനെ ലിങ്ക് ചെയ്യാമെന്ന് നോക്കാം.
ഓൺലൈനായി റേഷൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്ന് നോക്കാം.
1. Public Distribution System (PDS) എന്ന വെബ്സൈറ്റ് തുറന്ന് സംസ്ഥാനം തെരഞ്ഞെടുക്കുക.
2. ആധാർ കാർഡും റേഷൻ കാർഡും ബന്ധിപ്പിക്കുന്നതിനുള്ള ഓപ്ഷൻ തെരഞ്ഞെടുക്കുക.
3. ആധാർ കാർഡ് നമ്പർ, റേഷൻ കാർഡ് നമ്പർ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ നൽകുക.
4. continue/submit എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
5. നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിച്ച ഒ ടി പി നൽകുക.
6. ലിങ്ക് ആയിക്കഴിഞ്ഞാൽ എസ്എംഎസ് പരിശോധിയ്ക്കുക.
റേഷൻകടയിൽപ്പോയി ലിങ്ക് ചെയ്യുന്നതെങ്ങനെ ?
1. റേഷൻ കടയിലേക്ക് പോകുമ്പോൾ അവശ്യ രേഖകളുടെ ഒറിജിനൽ കൊണ്ടു പോകേണ്ടതുണ്ട്.
2. പൊതുവിതരണ കേന്ദ്രത്തിൽ ആധാർ കാർഡ് ഒറിജിനലും ഒറിജിനൽ റേഷൻ കാർഡും സമർപ്പിയ്ക്കുക.
3. കൺഫർമേഷനായി നിങ്ങളുടെ ഫിംഗർ പ്രിന്റ് രേഖ ശേഖരിക്കപ്പെടും.
4. പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ എസ് എം എസ് ലഭിയ്ക്കും.
5. റേഷൻ കാർഡും ആധാർ കാർഡും ബന്ധിപ്പിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു കൺഫർമേഷൻ മെസേജ് ലഭിയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."