വിശ്രമമില്ലാതെ പ്രവർത്തിച്ച് സ്റ്റാളുകൾ
മലപ്പുറം
സുപ്രഭാതം എജ്യൂ എക്സ്പോയിൽ പ്രവർത്തിച്ച മുപ്പതിലേറെ സ്റ്റാളുകൾക്ക് ഇന്നലെ ഒഴിവുസമയമില്ലായിരുന്നു.
രാവിലെ മുതൽ വൈകിട്ട് എക്സ്പോയുടെ ആദ്യ ദിന പരിപാടികൾ അവസാനിക്കുംവരെ സ്റ്റാളുകളിൽ തിരക്കനുഭവപ്പെട്ടു. വിദ്യാർഥികളും രക്ഷിതാക്കളും വിവിധ സ്റ്റാളുകളിൽ വിശദവിവരങ്ങൾക്കായി ഒന്നിച്ചെത്തി.
ഓരോരുത്തരുടെയും അഭിരുചിയനുസരിച്ചും കരിയർ പ്ലാൻ അനുസരിച്ചും വിവിധ സ്റ്റാളുകൾ സന്ദർശിക്കാനും കോഴ്സുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ മനസിലാക്കാനും അവസരമുണ്ടായിരുന്നു. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കരിയർ കൗൺസിലിങ്ങിനായുള്ള സ്റ്റാളുകളും പ്രവർത്തിച്ചു.
പലവഴികളിലേക്ക് ഒരു വഴി!
സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളിലായി പ്ലസ്ടു പൂർത്തീകരിച്ചവർക്കും ഇവയിൽ തുടർപഠനം നടത്തുന്നവർക്കും മാർഗനിർദേശം നൽകുന്ന വിവിധ സ്റ്റാളുകളിൽ എക്സ്പോയുടെ ആദ്യ ദിവസം വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
എജ്യൂ കെയർ, അൽഹിന്ദ് അക്കാദമി, അക്ബർ അക്കാദമി, ബരദ്വാജ് ഇൻസ്റ്റിറ്റ്യൂട്ട്, എജ്യൂ പാർക്ക് താമരശ്ശേരി, ട്രെൻഡ് കരിയർ ക്ലിനിക്ക്, ഹർഷ ഇൻസ്റ്റിറ്റ്യൂഷൻസ്, യു.കെ അക്രെഡിറ്റഡ് കോളജ്, കെ.എം.ഇ.എ എൻജിനീയറിങ് കോളജ്, എം.ഇ.എ എൻജിനീയറിങ് കോളജ്, അൾജിബ്ര ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, മൊബൈൽ മേറ്റ്, നീലഗിരി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, കംഫേർട്ട് ട്രാവൽസ്, പേസ് ഗ്രൂപ്പ്, ബാംഗ്ലൂർ സ്റ്റഡി, ഐ.എ.എം, മാറ്റ് ഗ്ലോബർ, അൽമാസ് കോളജ് ഓഫ് വൊക്കേഷനൽ സ്റ്റഡീസ്, ശ്രീ അഭിരാമി ഇൻസ്റ്റിറ്റ്യൂഷൻസ്, ആൽപ്സ് ഇന്റർനാഷനൽ സയൻസ് അക്കാദമി, ഐ.എൽ.എം, എംപയർ കോളജ് ഓഫ് സയൻസ്, പി.എ എജ്യൂക്കേഷനൽ ട്രസ്റ്റ്, ഐറ്റീസ് കോളജ് ഓഫ് ഹെൽത്ത് സയൻസസ്, ലേൺടെക്, എക്സ് ആൻഡ് വൈ, മൈജി ടെക്നോളജി തുടങ്ങി വിവിധ സ്ഥാപനങ്ങൾ എക്സ്പോയിൽ പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."