ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സാങ്കേതിക സര്‍വകലാശാല
ദിവസവും പരമാവധി അഞ്ചു മണിക്കൂര്‍ ക്ലാസ്
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓണ്‍ലൈ നിലേക്ക് മാറിയ അധ്യയനം വിദ്യാര്‍ഥി സൗഹൃദമാക്കാന്‍ പുതിയ മാര്‍ഗനിര്‍േദശങ്ങളുമായി സാങ്കേതിക സര്‍വകലാശാല. ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പ് സംബന്ധിച്ച് വിദ്യാര്‍ഥിസംഘടനകള്‍ നല്‍കിയ നിവേദനങ്ങള്‍ പരിഗണിച്ചാണ് നടപടി.
നിര്‍ദേശങ്ങള്‍ ഇവ
രാവിലെ 8.30 മുതല്‍ പരമാവധി അഞ്ച് മണിക്കൂറായിരിക്കും ദിവസവും ക്ലാസ്. വിവിധ ക്ലാസ് സെഷനുകള്‍ തമ്മില്‍ കുറഞ്ഞത് 10 മിനിറ്റ് ഇടവേള നല്‍കും. ഓണേഴ്‌സ്, മൈനര്‍ ഡിഗ്രി ക്ലാസുകള്‍ക്ക് ഒരു മണിക്കൂര്‍ അധികമെടുക്കാം.
അവസാന സെമസ്റ്റര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ആഴ്ചയില്‍ അഞ്ചു ദിവസം. അവധിദിവസങ്ങളില്‍ ക്ലാസില്ല.ഓണ്‍ലൈന്‍ ക്ലാസുകളുടെ പൂര്‍ണ സമയക്രമം അതത് കോളജ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം.തത്സമയ ക്ലാസുകള്‍ക്കൊപ്പം അനുബന്ധ പഠന സംവിധാനങ്ങളും ക്രമപ്പെടുത്തണം.
ഫ്‌ളിപ്പ് ക്ലാസ്‌റൂം, ആക്ടീവ് ലേണിങ് തുടങ്ങിയ അധ്യാപന രീതികള്‍ പ്രോത്സാഹിപ്പിക്കണം.ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സൗകര്യമില്ലാത്ത വിദ്യാര്‍ഥികളെ അധ്യാപകരും വകുപ്പ് മേധാവിമാരും ബന്ധപ്പെട്ട് തുടര്‍പഠനം ഉറപ്പാക്കണം.ഹാജര്‍ സംബന്ധിച്ച വിഷയങ്ങളില്‍ വിദ്യാര്‍ഥികളോട് അനുഭാവപൂര്‍വമായ സമീപനം കൈക്കൊള്ളണം.വിദ്യാര്‍ഥികള്‍ക്ക് കോളജ്, യൂനിവേഴ്‌സിറ്റി തലങ്ങളില്‍ കൗണ്‍സിലിങ് ഏര്‍പ്പെടുത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."