വീട്ടമ്മയെ ജോലി വാഗ്ദാനം നല്‍കി വിദേശത്തെത്തിച്ച് പണം തട്ടിയതായി പരാതി
മുഹമ്മ: ജോലി വാഗ്ദാനം നല്‍കി വിദേശത്ത് എത്തിച്ച് പണവും സ്വര്‍ണ്ണവും തട്ടിയെടുത്തതായി വീട്ടമ്മയുടെ പരാതി. തണ്ണീര്‍മുക്കം പഞ്ചായത്ത് 19 ാം വാര്‍ഡ് മരുത്തോര്‍വട്ടം അറയ്ക്കപ്പറമ്പില്‍ വിജയലക്ഷ്മി (ജയ) ആണ് പരാതിയുമായെത്തിയത്.
മരുത്തോര്‍വട്ടം സ്വദേശിനിക്കെതിരെയാണ് ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ക്ക് ജയ പരാതി നല്‍കിയിരിക്കുന്നത്. ഭര്‍ത്താവ് പുരുഷോത്തമന്‍ രോഗബാധിതനായതിനെത്തുടര്‍ന്ന് കുടുംബം പുലര്‍ത്താന്‍ പാടുപെട്ട തന്നെ ഷാര്‍ജയില്‍ തയ്യല്‍ ജോലി വാഗ്ദാനം ചെയ്ത് കയറ്റി വിടുകയായിരുന്നുവെന്ന് ജയ ആരോപിക്കുന്നു. കൊണ്ടു പോകുന്നതിനുള്ള ചെലവിനായി തന്റെ സ്‌കൂട്ടര്‍ വരെ വിറ്റുവെന്നും ജയ പറയുന്നു.
കഴിഞ്ഞ ജൂണ്‍ 21 നാണ് ഇവര്‍ ഷാര്‍ജയിലെത്തിയത്. ഷാര്‍ജയിലെ ലേബര്‍ റിക്രൂട്ട് മെന്റ് ഏജന്‍സിക്ക് ഒരു ലക്ഷം രൂപയ്ക്ക് തന്നെ വില്‍ക്കുകയാണുണ്ടായതെന്നും ജയ പറയുന്നു. ഇതിനിടെ തന്റെ സ്വര്‍ണ്ണവള ഊരി വാങ്ങി.
30 ദിവസം കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. മന്ത്രി പി തിലോത്തമനടക്കം ഇടപെട്ടാണ് തനിക്ക് നാട്ടിലെത്താന്‍ അവസരമൊരുക്കിയതെന്നും ജയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."