HOME
DETAILS

ഖുതുബ് മിനാർ കേസ് 800 വർഷം ആരാധനയില്ലായിരുന്നു, അത് അങ്ങനെതന്നെ തുടരട്ടെ

  
backup
May 25 2022 | 07:05 AM

%e0%b4%96%e0%b5%81%e0%b4%a4%e0%b5%81%e0%b4%ac%e0%b5%8d-%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%be%e0%b5%bc-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-800-%e0%b4%b5%e0%b5%bc%e0%b4%b7%e0%b4%82-%e0%b4%86%e0%b4%b0

കെ.എ സലിം
ന്യൂഡൽഹി
800 വർഷം മുമ്പ് നടന്ന സംഭവങ്ങളുടെ പേരിൽ നിയമപരമായ അവകാശം ഉന്നയിക്കാൻ കഴിയുന്നതെങ്ങനെയെന്ന് ഖുതുബ് മിനാർ കേസിലെ ഹരജിക്കാരനോട് ഡൽഹി കോടതി.
ഖുതുബ് മിനാറിലെ ഖുവ്വത്തുൽ ഇസ് ലാം മസ്ജിദ് 27 ഹിന്ദു, ജൈന ക്ഷേത്രങ്ങൾ തകർത്തുണ്ടാക്കിയതാണെന്നും അത് വീണ്ടും ക്ഷേത്രമാക്കി മാറ്റണമെന്നും ആരാധന അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് സാകേത് അഡിഷനൽ ജില്ലാ ജഡ്ജി നിഖിൽ ചോപ്രയുടെ ചോദ്യം.


800 വർഷം മുമ്പുണ്ടായ സംഭവത്തിൽ ഹരജിക്കാരന് എങ്ങനെ അവകാശം ഉന്നയിക്കാൻ കഴിയും? പറയുന്ന വിഗ്രഹങ്ങൾ ആരാധനയില്ലാതെ 800 വർഷം അവിടെ കഴിഞ്ഞില്ലേ. തുടർന്നും അതങ്ങനെ തന്നെ തുടരട്ടെയെന്നും കോടതി പറഞ്ഞു.
ആരാധന നടത്താനുള്ള അവകാശം മൗലികാവകാശമാണോയെന്നും കോടതി ഹരജിക്കാരനോട് ചോദിച്ചു. ഇന്നലെ വാദം പൂർത്തിയായതോടെ കേസ് വിധി പറയാനായി ജൂൺ 9ലേക്ക് മാറ്റി.


കേസിലെ കക്ഷികൾക്ക് കൂടുതൽ കാര്യങ്ങൾ ഏഴു ദിവസത്തിനകം എഴുതി നൽകാമെന്നും കോടതി അറിയിച്ചു. പോയകാലത്ത് നടന്ന സംഭവങ്ങളുടെ പേരിൽ ഇപ്പോഴത്തെ സമാധാനം ഇല്ലാതാക്കാൻ കഴിയില്ലെന്നും സിവിൽ കോടതി നിരീക്ഷിച്ചിരുന്നു. ഒരിക്കൽ വിഗ്രഹം സ്ഥാപിക്കപ്പെട്ട സ്ഥലം എക്കാലത്തും ക്ഷേത്രമാണെന്നും തകർക്കപ്പെട്ടാലും പവിത്രത നഷ്ടപ്പെടില്ലെന്നും അയോധ്യകേസിലെ വിധിയിലുണ്ടെന്നും ജയ്ൻ വാദിച്ചു. എന്നാൽ വിഗ്രഹങ്ങളുണ്ടോ ഇല്ലയോ എന്നതല്ല, ആരാധയ്ക്കുള്ള അവകാശമാണ് തർക്ക വിഷയമെന്ന് കോടതി പറഞ്ഞു.


അവിടെ ആരാധന നടത്താൻ ഹരജിക്കാരന് അവകാശമുണ്ടോ? ഭരണഘടനാപരമായതോ അല്ലാത്തതോ ആയ അവകാശങ്ങളുണ്ടോ? തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. ക്ഷേത്രം തകർത്താണ് പള്ളിയുണ്ടാക്കിയതെന്ന് അംഗീകരിച്ചാൽ തന്നെ ഉടമസ്ഥാവകാശം ഉന്നയിക്കാൻ ഹരജിക്കാരന് കഴിയുമോയെന്നും കോടതി ചോദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago
No Image

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago