മുഗള്‍ സാമ്രാജ്യത്തെക്കുറിച്ച് ഇനി കുട്ടികള്‍ പഠിക്കണ്ട; അധ്യായങ്ങള്‍ വെട്ടിമാറ്റി പാഠപുസ്തകം പരിഷ്കരിച്ച് എന്‍.സി.ഇ.ആര്.ടി
ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് ചരിത്ര പുസ്തകം ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ പരിഷ്കരിച്ച് എന്‍.സി.ഇ.ആര്.ടി. മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ ഒഴിവാക്കിയാണ് പരിഷ്കരണം. രാജ്യത്തുടനീളം എന്‍.സി.ഇ.ആര്.ടി പിന്തുടരുന്ന എല്ലാ സ്കൂളുകള്‍ക്കും ഈ മാറ്റം ബാധകമായിരിക്കും.
12ാം ക്ലാസിലെ 'തീംസ് ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി പാര്‍ട്ട് 2' ചരിത്ര പുസ്തകത്തിലെ 'കിങ്സ് ആന്റ് ക്രേണിക്കിള്സ്; ദി മുഗള്‍ കോര്‍ട്സ്' എന്ന അധ്യായമാണ് ഒഴിവാക്കിയത്. ഹിന്ദി പാഠപുസ്തകങ്ങളില്‍ നിന്ന് ചില കവിതകളും നീക്കം ചെയ്യും. 2023-2024 അധ്യായനവര്‍ഷം മുതല്‍ പാഠപുസ്തകങ്ങളിലെ പരിഷ്കാരം നടപ്പാക്കുമെന്ന് എന്‍.സി.ഇ.ആര്.ടി അറിയിച്ചു.
12ാം ക്ലാസ് സിവിക്സ് പുസ്തകവും പരിഷ്കരിച്ചിട്ടുണ്ട്. അമേരിക്കന്‍ ഹെഗിമണി ഇന്‍ വോള്‍ഡ് പൊളിറ്റിക്സ്, ദി കോള്‍ഡ് വാര് ഈറ എന്നീ രണ്ട് അധ്യായങ്ങളാണ് പുസ്തകത്തില്‍ നിന്ന് നീക്കം ചെയ്തത്. 12ാം ക്ലാസിലെ 'ഇന്ത്യന്‍ പൊളിറ്റിക്സ് ആഫ്റ്റര്‍ ഇന്‍ഡിപെന്‍ഡന്‍സ്' എന്ന പാഠപുസ്തകത്തില്‍ നിന്ന് 'റൈസ് ഓഫ് പോപ്പുലര്‍ മൂവ്മെന്റ്സ് ഇന്‍ ഇന്ത്യ','ഈറ ഓഫ് വണ്‍ പാര്‍ട്ടി ഡോമിനന്സ്' എന്നീ രണ്ട് അധ്യായങ്ങളും നീക്കം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."