സമൂഹ മാധ്യമങ്ങള്‍ക്കായി നിയമ യുദ്ധത്തിനൊരുങ്ങി വാട്‌സ്ആപ്പ്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സമൂഹമാധ്യങ്ങള്‍ക്കുനേരെയുള്ള നീക്കങ്ങള്‍ക്കെതിരേ നിയമയുദ്ധത്തിനൊരുങ്ങി വാട്‌സ്ആപ്പ്. സ്വകാര്യത ഇല്ലാതാക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ ചട്ടങ്ങളെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. പുതിയ നിയമങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയിലെ സ്വകാര്യതാ അവകാശങ്ങളുടെ ലംഘനമാണെന്ന് വാട്‌സ്ആപ്പ് ഹരജിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കിയത് സംബന്ധിച്ച് പ്രതികരിക്കാന്‍ വാട്‌സ്ആപ്പ് വക്താവ് തയാറായില്ല. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മാര്‍ഗരേഖ നടപ്പാക്കാന്‍ സമൂഹ മാധ്യമങ്ങള്‍ക്ക് നല്‍കിയ മൂന്നുമാസത്തെ സമയം ചൊവ്വാഴ്ച അവസാനിച്ചിരുന്നു. ഇതിനിടെയാണ് സമൂഹമാധ്യമങ്ങള്‍ നിലപാട് വ്യക്തമാക്കിയത്.
വാട്‌സ്ആപ്പ് വാദം
സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ പങ്കുവച്ച ആദ്യ ആളെ കണ്ടെത്തണമെന്നതാണ് പുതിയ ഐ.ടി ചട്ടങ്ങളിലെ പ്രധാന വ്യവസ്ഥ. എന്നാല്‍, ആദ്യ സന്ദേശം പങ്കുവച്ച വ്യക്തിയെ കണ്ടെത്തുക അപ്രായോഗികമാണ്. സന്ദേശങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാലാണിത്.
സന്ദേശങ്ങളുടെ ഉത്ഭവകേന്ദ്രം മാത്രമല്ല സന്ദേശം എത്തുന്നവരുടെ എന്‍ക്രിപ്ഷനേയും (രഹസ്യസ്വഭാവം) അത് ബാധിക്കും. പൗരന്‍മാരുടെ സ്വകാര്യത ഉറപ്പാക്കുന്നതു സംബന്ധിച്ച സുപ്രിംകോടതിയുടെ മുന്‍ ഉത്തരവ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയാണ് വാട്‌സ്ആപ്പിന്റെ ഈ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."